കണ്ണൂർ : കണ്ണൂരിൽ സ്ഥലം ഏറ്റെടുക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധം. ദേശീയപാത അധികൃതരുടെ മുന്നിൽ വെച്ച് പ്രദേശവാസി പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാപ്പിനിശ്ശേരി തുരുത്തിയിലാണ് സംഭവം.
സ്ഥലം ഏറ്റെടുക്കാൻ വന്ന ഉദ്യോഗസ്ഥരുടെ നേരെ പ്രതിഷേധക്കാർ പ്രകടനം നടത്തി. പ്രദേശത്ത് പ്രതിഷേധക്കാരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments