കൊച്ചി : സ്വർണവിലയിൽ കനത്ത ഇടിവ്. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,400 രൂപയും ഒരു ഗ്രാമിന് ഗ്രാമിന് 4,550 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഈ മാസം അഞ്ച് ആറ് തീയതികളിൽ 38,400 രൂപ വരെയുണ്ടായിരുന്ന സ്വർണത്തിന്റെ വില പിന്നീട് കുറയുകയായിരുന്നു. വെള്ളിയാഴ്ച പവന് 200 രൂപ ഉയർന്ന ശേഷമാണ് ഇടിവുണ്ടായിരിക്കുന്നത്.
10 ദിവസത്തിനിടെ പവന് 2000 രൂപയുടെ കുറവാണ് ഉണ്ടായത്. യുഎസ് ബോണ്ടിൽ നിന്നുളള ആദായം വർദ്ധിച്ചതും ഡോളർ കരുത്താർജിച്ചതും ആഗോള വിപണിയിൽ സ്വർണ വിലയെ ബാധിച്ചു.
Comments