ബ്രിസ്ബെയ്ൻ: രണ്ടാം വിക്കറ്റിലെ ഇന്ത്യൻ കൂട്ടുകെട്ട് പിരിഞ്ഞു. മികച്ച ബാറ്റിംഗ് നടത്തിയ ശുഭ്മാൻ ഗിൽ 91 റൺസിന് പുറത്തായി. നഥാൻ ലയണിന്റെ പന്തിൽ സ്ലിപ്പിൽ സറ്റീവ് സ്മിത്ത് പിടിച്ചാണ് ഗിൽ പുറത്തായത്.114 രണ്ഡസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് ഗില്ലും പൂജാരയും ചേർന്ന് ഇന്ത്യക്ക് നൽകിയത്. പൂജാര 125 പന്തുകളെ നേരിട്ട് 26 റൺസ് എടുത്തു നിൽക്കുകയാണ്. ക്യാപ്റ്റൺ അജിങ്ക്യാ രഹാനെയാണ് നാലാമനായി ഇറങ്ങിയിരിക്കുന്നത്.
ഓസീസ് ബൗളിംഗിൽ രോഹിതിനെ കമ്മിൻസാണ് പുറത്താക്കിയത്. 10 ഓവറുകളിൽ 19 റൺസ് മാത്രം വഴങ്ങിയാണ് നഥാൻ ലയൺ ഗില്ലിന്റെ സുപ്രധാന വിക്കറ്റ് വീഴ്ത്തിയത്.
Comments