ന്യൂഡൽഹി : ചോദ്യങ്ങളിൽ നിന്നും ഓളിച്ചോടുകയാണ് രാഹുൽ ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ. ബിജെപി ദേശൂയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിൽ രാഹുലിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം. നദ്ദയുടെ ഒരു ചോദ്യങ്ങൾക്കും മറുപടി നൽകാതെ വാർത്താസമ്മേളനത്തിൽ പിന്മാറുകയായിരുന്നു രാഹുൽ.
കോൺഗ്രസിന് ചൈനീസ് പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും, അതിർത്തിയിൽ പ്രതിഷേധം നടത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളെക്കുറച്ചുമായിരുന്നു നദ്ദയടെ ചോദ്യം. അവധി ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് രാഹുൽ ചെയ്തത്. താൻ എന്തിന് നദ്ദയ്ക്ക് മറുപടി നൽകണമെന്നും നദ്ദ തന്റെ പ്രൊഫസറല്ല എന്നുമാണ് രാഹുൽ പറഞ്ഞത്. തനിക്ക് മോദിയെ ഭയമില്ലെന്നും ജനങ്ങളോട് മാത്രമേ എല്ലാം പറയുകുള്ളുവെന്നും രാഹുൽ പറഞ്ഞിരുന്നു.
ഇതിനെ വിമർശിച്ചാണ് പ്രകാശ് ജാവേദ്കർ രംഗത്തെത്തിയത്. യുപിഎ ഭരണകാലത്തുണ്ടായിരുന്ന ഏകാവകാശ കുടുംബത്തെ ജനങ്ങൾ കീഴ്പ്പെടുത്തി. ഇപ്പോൾ ജനങ്ങളാണ് രാജ്യം ഭരിക്കുന്നത്. കോൺഗ്രസ് ഭരണകാലത്ത് രാജ്യം ഭരിച്ചിരുന്നത് ഒരു കുടുംബമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അക്സായി ചിൻ എന്തിനാണ് ചൈനയ്ക്ക് നൽകിയതെന്നതിൽ കോൺഗ്രസ് ഉത്തരം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments