പാട്ടുകള്‍ കേള്‍ക്കാനും പാടാനും ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല. എങ്കിലും ചില പാട്ടുകള്‍ നമ്മുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു. കണ്മണി അന്‍പൊട് കാതലന്‍ നാന് എഴുതും കടിതമേ….ഒരു തമിഴ് ഗാനമായിരുന്നിട്ടു കൂടി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗാനമായിരുന്നു ഇത്. ആസ്വാദകരുടെ മനസ്സ് കീഴടക്കിയ ആ ഗാനത്തിന്റെ മാധുര്യം അതുപ്പോലെ തന്നെ നിലനിര്‍ത്തി കൊണ്ട് ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരമായ അഹാനയുടെ കണ്മണി അന്‍പൊട് കാതലന്‍ നാന് എഴുതും കടിതമേ…. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. 1991 ല്‍ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ ഈ ഗാനം ഹിറ്റ് പാട്ടുകളുടെ പട്ടികയില്‍ സ്ഥാനം നേടിയ ഒന്നായിരുന്നു.
കമല്‍ഹാസനും എസ് ജാനകിയും ചേര്‍ന്നാലപിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയത് ഇളയരാജയാണ്. അഹാനയുടെ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു . മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. നൃത്തവും പാട്ടുമായി അദ്ദേഹത്തിന്റെ നാല് പെണ്മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൂടാതെ തന്റെ അഭിപ്രായങ്ങള്‍ ഇടയ്ക്കിടെ അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന യുവമനസ്സുകളില്‍ സ്ഥാനം പിടിച്ചത്.
Comments