ന്യൂഡൽഹി : തനിക്ക് ആരെയും ഭയമില്ലെന്നും , പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ മറ്റുള്ള ആരെയുമോ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .കാർഷിക നിയമങ്ങൾക്കെതിരായ സമരത്തെ പിന്തുണച്ച് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ .
‘ ഞാൻ വളരെ ക്ലിയറായ മനുഷ്യനാണ്, അതുകൊണ്ട് ആരുടെയും സഹായമില്ലെങ്കിലും ഒറ്റയ്ക്ക് പോരാടും. അവർക്ക് എന്നെ തൊടാൻ കഴിയില്ല. അവർക്ക് എന്നെ വെടിവച്ച് വീഴ്ത്താൻ സാധിക്കും . പക്ഷെ ഞാൻ ഒരു ദേശസ്നേഹിയാണ്. ഈ രാജ്യത്തെ ഞാൻ സംരക്ഷിക്കും. ‘
പുതിയ നിയമങ്ങൾ കാർഷിക മേഖലയെ നശിപ്പിക്കും. അത് മനസിലാക്കിയതുകൊണ്ടാണ് താൻ കർഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നതെന്നും രാഹുൽ പറഞ്ഞു.ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തന്നെക്കുറിച്ച് നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ അദ്ദേഹത്തിന് താൻ എന്തിനാണ് മറുപടി നൽകുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്.
Comments