ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ചു.ലോകചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി ക്രിസ്റ്റ്യാനോ മാറി. സിരി എയിൽ നാപ്പോളിക്കെതിരെ യുവന്റസ് ജയം നേടിയ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ നിർണ്ണായ നാഴികക്കല്ല് പിന്നിട്ടത്.
ഫുട്‌ബോൾ ചരിത്രത്തിൽ ജോസഫ് ബീക്കന്റെ റെക്കോഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. രാജ്യത്തിനായും ക്ലബ്ബിനായും ആകെ 760 ഗോളുകളാണ് പോർച്ചുഗൽ താരം അടിച്ചുകൂട്ടിയത്. ബീക്കൻ 759 ഗോളുകളാണ് നേടിയത്. പെലെയുടെ പേരിൽ 757 ഗോളുകൾ കുറിക്കപ്പെട്ടപ്പോൾ റൊമാരിയോ 743 ഗോളും നേടിയിട്ടുണ്ട്. ബാഴ്‌സയ്‌ക്കായി കളിക്കുന്ന ലയണൽ മെസ്സി ഏറെ പിന്നിൽ 719ൽ നിൽക്കുകയാണ്.
സിരി എയിൽ പുതിയ സീസണിൽതന്നെ 14 കളികളിലായി 15 ഗോളും പോർച്ചുഗൽ താരം നേടിക്കഴിഞ്ഞു. 35കാരനായ ക്രിസ്റ്റ്യാനോ പക്ഷെ തന്റെ വ്യക്തിപരമായ നേട്ടത്തിനപ്പുറം 2022ലെ ലോകകപ്പ് പോർച്ചുഗലിന് നൽകുക എന്ന സ്വപ്‌നം സഫലമാക്കാനുള്ള തയ്യാറെടുപ്പിലാണ്.















