ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 08:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയിൽ മാറ്റം വരുത്തില്ലെന്ന് ക്ഷേത്രഭരണ സമിതി കേരള ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കണമെന്ന അന്നത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരായ കേസ് ഹൈക്കോടതി തീർപ്പാക്കി.

2016-ലാണ് ക്ഷേത്രത്തിൽ ചുരിദാർ അനുവദിച്ചുകൊണ്ട് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ കെ. എൻ. സതീഷ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടും ക്ഷേത്രഭരണ സമിതിയും ചുരിദാർ അനുവദിക്കരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും അത് പാലിക്കാൻ എക്സിക്യൂട്ടീവ് ഓഫീസർ തയ്യാറായിരുന്നില്ല. ആചാരലംഘനമെന്നാരോപിച്ച് അന്ന് ക്ഷേത്രഭരണത്തിൽ ഇല്ലാതിരുന്ന തിരുവിതാംകൂർ രാജകുടുംബവും എട്ടരയോഗത്തിലെ സ്ഥാനി നെയ്തശ്ശേരി പോറ്റിയും രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു.

കേരള ബ്രാഹ്മണ സഭയുടെ മുൻ സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർക്കു വേണ്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭയും ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതിയും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ നാലു നടകളിലും പ്രതിഷേധം നടന്നതോടൊപ്പം പടിഞ്ഞാറേ നടയിലെ റോഡ് ഭക്തജനങ്ങൾ ഉപരോധിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക റിയ രാജുവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്തിമവിധി വരുന്നതുവരെ ക്ഷേത്രത്തിനുള്ളിൽ ചുരിദാർ ധരിച്ച് പ്രവേശിക്കുന്നത് കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.

പുതിയ നിലപാടിലൂടെ ക്ഷേത്രത്തിലെ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട പരമ്പരാഗത കേരളീയ വസ്ത്രധാരണരീതി തുടരുമെന്നത് വ്യക്തമായിരിക്കുകയാണ്.

Tags: Sree Padmanabhaswamy Temple
ShareTweetSendShare

More News from this section

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

Latest News

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies