ന്യൂഡൽഹി: സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 23 ന് നടക്കുന്ന പരാക്രം ദിവസ് ആഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനുവരി 23 ന് അദ്ദേഹം അസമിലെ ശിവനഗറിലുള്ള ജരേംഗാ പതറിൽ സന്ദർശനം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 1.06 ലക്ഷം ഭൂമിയുടെ പട്ടയ വിതരണവും അദ്ദേഹം നിർവ്വഹിക്കും.
ജനുവരി 23 ന് അദ്ദേഹം ബംഗാളും സന്ദർശിക്കും. കൊൽക്കത്തയിലെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രം ദിവസായി ആചരിക്കാൻ തീരുമാനിച്ചത്. നേതാജിയുടെ ധീരതയെയും രാജ്യത്തോടുള്ള നിസ്സംഗമായ സേവനത്തേയും ബഹുമാനിക്കാനും ഓർമ്മിക്കാനുമായാണ് അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിവസായി ആചരിക്കുന്നത്.
ജനുവരി 23 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ സുഭാഷ് ചന്ദ്ര ബോസ് സ്മാരകത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
Comments