ന്യൂഡൽഹി :’മിർസാപൂർ’ വെബ് സീരീസിന്റെ അണിയറ പ്രവർത്തകർക്കും ആമസോൺ പ്രൈം വീഡിയോയ്ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ഉത്തർപ്രദേശിലെ മിർസാപൂർ നഗരത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മിർസാപൂരിലെ മാദ്ധ്യമപ്രവർത്തകനായ എസ്കെ കുമാർ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്ന
വെബ് സീരീസിൽ മിർസാപൂർ നഗരത്തെ ഭീകരതയുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടേയും ഉറവിടമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അരവിന്ദ് ചതുർവേദിയും മിർസാപൂരിനെതിരെ പരാതി നൽകിയിരുന്നു. മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്ലോട്ടും സംഭാഷണങ്ങളുമാണ് സീരീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നായിരുന്നു പരാതി.
സംഭവത്തിൽ അന്വേഷണം നടത്താൻ യുപി പോലീസ് മുംബൈയിലെത്തും. കഴിഞ്ഞ ദിവസം സെയ്ഫ് അലി ഖാൻ മുഖ്യവേഷം ചെയ്യുന്ന ‘താണ്ഡവ്’ എന്ന വെബ് സീരീസിനെതിരെയും യുപി പോലീസ് കേസെടുത്തിരുന്നു.
Comments