ബാങ്കോക്: ഇന്ത്യയുടെ പി.വി.സിന്ധു തായ്ലാന്റ് ഓപ്പൺ ക്വാർട്ടറിൽ കടന്നു. മലേഷ്യയുടെ കിസോണ സെൽവദുരയെ 21-10, 21-12നാണ് സിന്ധു തോൽപ്പിച്ചത്. ക്വാർട്ടറിൽ തായ്ലന്റിന്റെ റാറ്റ്ചാനോക്- കൊറിയയുടെ ജീ ഹ്യൂൻ സുംഗ് മത്സര വിജയിയെയാണ് നേരിടുക. തായ്ലന്റ് ഓപ്പൺ ബാഡ്മിന്റൺ ഫെഡറേഷന്റെ സൂപ്പർ-1000 പരമ്പരയാണ്.
ടൂർണ്ണമെന്റിൽ സിന്ധുവിനൊപ്പം സമീർ വെർമയും ക്വാർട്ടറിലെത്തി. പുരുഷ ഡബിൾസിൽ സാത്വിക്-റാങ്കി റെഡ്ഡി സഖ്യവും മിക്സഡ് ഡബിൾസിൽ സാത്വിക്-അശ്വിനി പൊന്നപ്പ സഖ്യവും ക്വാർട്ടറിലേക്ക് കുതിച്ചു.
ഇന്ത്യൻ പ്രതീക്ഷയായിരുന്ന എച്ച്. എസ്.പ്രണോയ് തോറ്റത് നിരാശയായി. മലേഷ്യയുടെ ഡാരെൻ ലിയുവിമോട് 17-21,18-21നാണ് പ്രണോയ് തോറ്റത്.
Comments