കിരീട വരൾച്ചയ്ക്ക് അന്ത്യം; ചൈനയെ തകർത്ത് സിന്ധു, സയ്യിദ് മോദി ഇന്റർനാഷണലിൽ കിരീടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കിരീട വരൾച്ചയ്‌ക്ക് അന്ത്യം; ചൈനയെ തകർത്ത് സിന്ധു, സയ്യിദ് മോദി ഇന്റർനാഷണലിൽ കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 08:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സയ്യിദ് മോദി ഇൻ്റർനാഷണൽ 2024 കിരീടം നേടി ഇന്ത്യയുടെ പിവി സിന്ധു. രണ്ട്‌ വർഷത്തെ കിരീട വരൾച്ചയ്‌ക്കൊടുവിലാണ് നേട്ടം. രണ്ട്‌ തവണ ഒളിമ്പിക് ജേതാവായ സിന്ധു ഫൈനലിൽ ചൈനയുടെ ലുവോ യു വുവിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-14, 21-16) പരാജയപ്പെടുത്തിയത്. ജയത്തോടെ സിന്ധു തന്റെ മൂന്നാം സയ്യിദ് മോദി ഇൻ്റർനാഷണൽ കിരീടം സ്വന്തമാക്കി.

ജയത്തോടെ സിന്ധു തന്റെ മൂന്നാം സയ്യിദ് മോദി ഇൻ്റർനാഷണൽ കിരീടം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സിന്ധു, ആദ്യ ഗെയിം 21-14 എന്ന മാർജിനിൽ അനായാസം ജയിച്ചു. രണ്ടാം ഗെയിമിൽ ഒരുവേള യു വു സമനില പിടിച്ചെങ്കിലും ജയം സിന്ധുവിനൊപ്പമായിരുന്നു. 2022 ജൂലൈയിൽ നേടിയ സിംഗപ്പൂർ ഓപ്പണിന് ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീടമാണിത്.

2024 ൽ 14 ടൂർണമെന്റുകളിൽ കളിച്ച സിന്ധു രണ്ടാം തവണ മാത്രമാണ് ഫൈനൽ കളിച്ചത്. പാരിസ് ഒളിമ്പിക്സിൽ പ്രീക്വാർട്ടറിൽ സിന്ധു പുറത്തായിരുന്നു. മലേഷ്യ മാസ്റ്റേഴ്‌സിന്റെ ഫൈനലിൽ ചൈനയുടെ ഷി യി വാങിനോടും പരാജയപ്പെട്ടു.

അതേസമയം മറ്റൊരു ചരിത്ര നേട്ടത്തിനും സയ്യിദ് മോദി ഇൻ്റർനാഷണൽ ടൂർണമെന്റ് സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം തങ്ങളുടെ ആദ്യ സൂപ്പർ 300 കിരീടം നേടി. ഫൈനലിൽ ചൈനയുടെ ബാവോ ലി ജിംഗ്-ലി ക്വിയാനെ പരാജയപ്പെടുത്തി. ഇതോടെ ഇരുവരും സയ്യിദ് മോദി ഇൻ്റർനാഷണൽ ടൂർണമെൻ്റിൽ വനിതാ ഡബിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ജോഡിയായി.

Tags: Chinapv sindhuTreesa Jolly-Gayatri GopichandSyed Modi International 2024title win
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies