വിവിധ തരത്തിലുള്ള സൈക്കിളുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങുന്നുണ്ട്. കൂടുതലായി സ്പോര്‍ട്സ് സൈക്കിളുകളാണ് ഉളളത്. സൈക്കിളില്‍ ലോകം ചുറ്റുന്നവര്‍ വരെയുണ്ട് നമുക്കിടയില്‍. അതുകൊണ്ടു തന്നെ വിവിധ തരത്തിലുളള മികവുറ്റ സൈക്കിളുകളാണ് കമ്പനി പുറത്തിറക്കുന്നത്. അത്തരത്തില്‍ മികവുറ്റ ഒരു ഇലക്ട്രിക് സൈക്കിളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ് നഹക് മോട്ടോര്‍സ്.
ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഈ ഇലക്ട്രിക് സൈക്കിള്‍ മികച്ച കപ്പാസിറ്റി ഉളളതാണ്. 27,000 രൂപയാണ് ഈ ഇലക്ട്രിക് സൈക്കിളിന്റെ എക്സ്ഷോറൂം വില. നഹ്ക മോട്ടോഴ്സ് 2020 എന്ന പേരിൽ നടന്ന ഓട്ടോ എക്സ്പോയില്‍ കമ്പനിയുടെ അതിവേഗ സ്പോര്‍ട്സ് ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കിയിരുന്നു. പുതിയ ഇലക്ട്രിക് സൈക്കിള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം രണ്ടു മണിക്കൂറാണ് എടുക്കുന്നത്.
. ഇതിലെ ലിഥിയം ബാറ്ററിയാണ് ഇലക്ട്രിക് സൈക്കിളിന് കരുത്ത്. ഒരു സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു. വളരെ മികച്ച ചാര്‍ജിങ് കപ്പാസിറ്റിയാണ് ഇതിനുള്ളത് . പൂര്‍ണ്ണ ചാര്‍ജില്‍ ഈ സൈക്കിള്‍ സൈക്കിള്‍ 25 കിലോമീറ്റര്‍ സഞ്ചരിക്കും ഈ സൈക്കിള്‍സ് മിക്സഡ് ട്രോണ്‍ ഫ്രെയിമുമായി വരും. റെഗുലര്‍, പ്രീമിയം വേരിയന്റുകള്‍ ത്രോട്ടില്‍ മോഡില്‍ 25 കിലോമീറ്റര്‍ ശ്രേണിയും പാഡ്ലെക് മോഡില്‍ 40-ല്‍ അധികം കിലോമീറ്റര്‍ ശ്രേണിയും ഇതില്‍ ലഭിക്കും.
മൂന്ന് ട്രിമ്മുകള്‍ക്കും 120 കിലോമീറ്റര്‍ ലോഡിംഗ് കപ്പാസിറ്റി ഉണ്ട്. കൂടാതെ ലക്ഷ്വറി വേരിയന്റിന് 35-ല്‍ അധികം കിലോമീറ്റര്‍ പരിധി ത്രോട്ടില്‍ മോഡിലും 50 കിലോമീറ്റര്‍ റേഞ്ച് പാഡ്ലെക് മോഡിലും ഇലക്ട്രിക് സൈക്കിളില്‍ ലഭിക്കുന്നു. പുത്തന്‍ ഫീച്ചറുകളുമായി പുറത്തിറക്കുന്ന ഈ ഇലക്ട്രിക് സൈക്കിളിനായുളള ബുക്കിംഗ് ഫെബ്രുവരി 1-ന് ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
Comments