പാവക്കൂത്തിനെ ജനകീയ കലയാക്കി മാറ്റിയ രാമചന്ദ്ര പുലവർക്ക് പത്മ ശ്രീ നൽകി രാജ്യത്തിന്റെ ആദരം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാവക്കൂത്തിനെ ജനകീയ കലയാക്കി മാറ്റിയ രാമചന്ദ്ര പുലവർക്ക് പത്മ ശ്രീ നൽകി രാജ്യത്തിന്റെ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2021, 01:08 am IST
FacebookTwitterWhatsAppTelegram

പാവക്കൂത്ത് എന്ന് കേട്ടാൽ മനസിലേയ്‌ക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് രാമചന്ദ്ര പുലവർ. ദേവിയുടെ മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി ചിട്ടപ്പെടുത്തിയ ദൈവിക കലയാണ് പാവക്കൂത്ത് എന്നാണ് ഐതിഹ്യം. എന്നാൽ കലയുടെയും കലാകാരന്റെയും നിലനിൽപ്പിനായി പാവക്കൂത്തിനെ ജനകീയ കലയാക്കി മാറ്റിയ അതുല്യ പ്രതിഭയെ പത്മ ശ്രീ നൽകിയാണ് രാജ്യം ആദരിച്ചത്.

1960 മെയ് 25ന് ഷൊർണ്ണൂരിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിൽ പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനായ കൃഷ്ൺകുട്ടി പുലവരുടെയും ഗോമതിയമ്മയുടെയും മകനായാണ് രാമചന്ദ്ര പുലവറിന്റെ ജനനം. പരമ്പരാഗത പാവകളി കുടുംബത്തിലെ പതിമൂന്നാം തലമുറയിലെ കലാകാരനായി തോൽപാവക്കൂത്ത് രംഗത്ത് കലാപ്രകടനം ആരംഭിച്ചു. കേരളത്തിലെ ഷാഡോ പപ്പറ്റിനെ ക്ഷേത്രകലയിൽ നിന്നും ലോക പ്രശസ്തമാക്കാൻ പ്രശസ്തനായ തന്റെ പിതാവ് കൃഷ്ണൻ കുട്ടി പുലവരിൽ നിന്നും പാവകളിയുടെ ആദ്യ ഭാഗം അഭ്യസിച്ചു.

ഇന്ന് മലബാർ മേഖലയിലെ 45 ഓളം ക്ഷേത്രങ്ങളിൽ രാമചന്ദ്ര പുലവറും സംഘവും തോൽപാവക്കൂത്ത് എന്ന ആചാരപരമായ കലാരൂപം അവതരിപ്പിക്കുന്നുണ്ട്. കലയിൽ ഉയർന്ന പ്രാവീണ്യം നേടിയ രാമചന്ദ്ര പുലവർ കഴിഞ്ഞ 15 വർഷമായി പാവകളുടെ വർക്ക്‌ഷോപ്പിൽ പരിശീലിപ്പിക്കുകയും സ്‌കൂളുകളിലും വിവിധ വേദികളിലും പതിവായി പ്രകടനം നടത്തുകയും ചെയ്യുന്നു. റഷ്യ, സ്വീഡൻ, സ്‌പെയിൻ, അയർലൻഡ്, ജർമ്മനി, ഗ്രീസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.

രാമചന്ദ്ര പുലവറിന് 1991ൽ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു. പാവകളി രംഗത്തെ മികച്ച സേവനത്തിന് 2008ൽ മദർസ് ക്രാഫ്റ്റ് ഫൗണ്ടേഷനിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ്, എക്‌സലൻസ് അവാർഡ്, ദക്ഷിണ ചിത്ര വിർദു തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2011ൽ തായ്ലൻഡ് സർക്കാർ പുരാസ്‌കർ, കേരള ഫോക്ലോർ അക്കാദമി പുരസ്‌കാരം, 2012ൽ ഡോ. ബി.ആർ അംബേദ്കർ കേരള സ്റ്റേറ്റ് അവാർഡ്, കേരള സംസ്ഥാന സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാർ തുടങ്ങിയ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

കേരളത്തിലെ തോൽപ്പാവക്കൂത്ത് പ്രവർത്തന സംഭാവനയ്‌ക്ക് രാമചന്ദ്ര പുലവറിന് കേന്ദ്ര സംഗീത നാടക അക്കാദമി പുരസകാരവും ലഭിച്ചു. പുരാണ കഥയിൽ നിന്നും വ്യത്യസ്തമായ ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, മഹാബലി ചരിതം, ചണ്ഡാലഭിക്ഷുകി, എച്ച്‌ഐവി ബോധവത്ക്കരണം, കൊറോണക്കൂത്ത് തുടങ്ങിയ ഒട്ടനവധി കഥകൾ പാവക്കൂത്തിലൂടെ അദ്ദേഹം സംവിധാനം ചെയ്യതിട്ടുണ്ട്. സിനിമയുടെ പുരാതന രൂപമായ പാവക്കൂത്തിനെ സംരക്ഷിക്കാനും പുതുതലമുറയിലെ കലാകാരൻമാർക്ക് പരിശീലിപ്പിക്കാനും തനിക്ക് ലഭിച്ച സർക്കാർ ഉദ്യോഗം പകുതി വഴിയിൽ അദ്ദേഹം ഉപേക്ഷിച്ചു. ഇപ്പോൾ സ്വന്തം ഭവനത്തിൽ പാവകളി തിയറ്റർ നിർമ്മിച്ച് അവതരിപ്പിച്ചു വരുന്നു.

Share255TweetSendShare

More News from this section

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

Latest News

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies