സ്‌കോഡ കുഷാക്ക് മാര്‍ച്ചില്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്‌കോഡ കുഷാക്ക് മാര്‍ച്ചില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2021, 11:46 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പുതിയ സ്‌കോഡ കുഷാക്കിന്റെ ലോക പ്രീമിയര്‍ 2021 മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും. സ്‌കോഡ ഓട്ടോ വികസിപ്പിച്ചെടുത്ത എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മോഡലാണ് സ്‌കോഡ കുഷാക്ക്. ഇന്ത്യയിലെ അതിവേഗം വളരുന്ന മിഡ്-സൈസ് എസ് യു വി വിഭാഗത്തിലേക്ക് സ്‌കോഡ ഇതോടെ പ്രവേശിക്കുകയാണ്. ഫ്രണ്ട് വീലുകളിലേക്കും പവര്‍ എത്തിക്കുന്ന 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടിഎസ്ഐ എന്നീ രണ്ട് എഞ്ചിനുകളാണ് വാഹനത്തിനുള്ളത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നീ മൂന്ന് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

മികച്ച ഡിസൈന്‍, ഇന്റീരിയര്‍ സ്പേസ്, കംഫര്‍ട്ട്, സുരക്ഷ, ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, സമഗ്രമായ കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവ അടങ്ങുന്ന മിഡ്-സൈസ് എസ്‌യുവിയാണ് കുഷാക്ക്. വാഹനത്തിന്റെ 2,651 മില്ലിമീറ്റര്‍ വീല്‍ബേസ് യാത്രക്കാര്‍ക്കും ലഗേജുകള്‍ക്കുമായി ധാരാളം ഇന്റീരിയര്‍ ഇടം നല്‍കുന്നു. അഞ്ച് യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാം. ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍, ഓപ്ഷണല്‍ ഫ്രണ്ട് സൈഡ്, കര്‍ട്ടന്‍ എന്നിങ്ങനെ ആറ് എയര്‍ബാഗുകളാണുള്ളത്. ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, മൊബൈല്‍, ലൈറ്റ് സെന്‍സറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ സുരക്ഷയും സുഖവും മെച്ചപ്പെടുത്തുന്നു.

മികച്ച സുരക്ഷക്കും ഡ്രൈവിംഗ് സുഗമമാക്കുന്നതിനുമായി മൈ സ്‌കോഡ കണക്റ്റ് സംവിധാനം വാഹനത്തിനുണ്ട്. സെന്‍ട്രല്‍ ടച്ച് സ്‌ക്രീനുള്ള ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മികച്ച ഇന്റീരിയര്‍ താപനില ഉറപ്പാക്കുന്നതിന് ട്രിം ലെവല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷനിംഗ്, ഓട്ടോമാറ്റിക് ക്ലൈമാട്രോണിക് സവിശേഷതള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഹെഡ്‌ലൈറ്റുകള്‍ , ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ടെയില്‍, ബ്രേക്ക് ലൈറ്റുകള്‍ എന്നിവ കാര്യക്ഷമവും തല്‍ക്ഷണം പ്രതികരിക്കുന്നതുമായ എല്‍ഇഡികളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ട്രിം ലെവലിന് അനുസരിച്ച് വായു മര്‍ദ്ദം നിരീക്ഷിക്കാന്‍ ടയര്‍ പ്രഷര്‍ മോണിറ്റര്‍ സംവിധാനവുമുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ് എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോം. 250 പ്രാദേശിക എഞ്ചിനീയര്‍മാരുടെ ഒരു സംഘമാണ് എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ ഓട്ടോ, ഫോക്‌സ്‌വാഗണ്‍ എന്നിവയ്‌ക്കായി സുസ്ഥിരമായ ഒരു മോഡല്‍ കാമ്പെയ്ന്‍ നടപ്പിലാക്കുകയാണ് ഇന്ത്യ 2.0 പ്രോജക്ടിന്റെ ലക്ഷ്യം. മൊത്തം ഒരു ബില്യണ്‍ യൂറോയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ 2.0 പദ്ധതിയില്‍ നിക്ഷേപിക്കുന്നത്. 2025 ഓടെ ഇന്ത്യയില്‍ അഞ്ച് ശതമാനം വിപണി വിഹിതം കൈവരിക്കാനാണ് സ്‌കോഡ ഓട്ടോയും ഫോക്‌സ്‌വാഗണും ലക്ഷ്യമിടുന്നത്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies