ന്യൂഡൽഹി: കർഷകറാലിയുടെ പേരിൽ അഴിഞ്ഞാടിയ ഖാലിസ്താൻ ഭീകരരെ പിന്തുണച്ച രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. റിപ്പബ്ലിക് ദിനം അലങ്കോലമാക്കാൻ കർഷകറാലിയുടെ പേരിൽ ഖാലിസ്താൻ ഭീകരർ നടത്തിയ ആക്രമണങ്ങളെ രാഹുൽ പിന്തുണച്ചതി നെതിരെയാണ് കേന്ദ്രമന്ത്രിയുടെ രൂക്ഷ വിമർശനം. കോൺഗ്രസ്സും കമ്യൂണിസ്റ്റും ഒരു പോലെ നിരാശരാണ്. എല്ലായിടത്തും തോൽക്കുകയാണ്. ബംഗാളിൽ കൂട്ടുകൂടി തോൽപ്പിക്കാൻ നോക്കുന്നത് ബി.ജെ.പിയെ. എന്നാൽ ഇവർക്കെല്ലാം ഒറ്റ ലക്ഷ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതുമാത്രമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
കോൺഗ്രസ്സ് തോറ്റ് ശിലിച്ച പ്രസ്ഥാനമാണെന്നും കമ്യൂണിസ്റ്റുകളും രാജ്യദ്രോഹികൾക്കൊപ്പമാണെന്നും ജാവദേക്കർ പറഞ്ഞു. രാഹുൽ ഗാന്ധി എല്ലായിപ്പോഴും രാജ്യദ്രോഹികളെ പിന്തുണയ്‌ക്കുന്നയാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇസ്ലാമിക ഭീകരരുടെ പ്രക്ഷോഭത്തിനും പിന്തുണയുമായി രാഹുലെത്തിയതും ജാവദേക്കർ ചൂണ്ടിക്കാട്ടി.















