ബാങ്കോക്: ലോക ബാഡ്മിന്റൺ സിരീസ് ഫൈനൽസിൽ കിടംബി ശ്രീകാന്തിനും പി.വി.സിന്ധുവിനും തോൽവി. ശ്രീകാന്ത് ആൻഡർ ആൻഡേഴ്സണോഡും സിന്ധു തായ് സൂ യിംഗിനോടുമാണ് തോൽവി സമ്മതിച്ചത്.
ഡെൻമാർക്കിന്റെ ആൻഡർ ആൻഡേഴ്സണിനോട് ആദ്യ സെറ്റ് 21-15ന് നേടിയ ശ്രീകാന്ത് അടുത്ത രണ്ടു സെറ്റുകളും 16-21, 18-21 എന്ന നിലയിൽ കൈവിട്ടു.
വനിതാ വിഭാഗത്തിൽ പി.വി.സിന്ധു 21-19ന് ആദ്യ സെറ്റ് നേടിയ ശേഷമാണ് തോറ്റത്. രണ്ടു മൂന്നും സെറ്റുകൾ ചൈനീസ് തായ്പേയ് താരം തായ് സൂ 21-12നും 21-17നും അനായാസം സ്വന്തമാക്കി. സിന്ധുവിന്റെ അടുത്ത മത്സരം തായ്ലാന്റിന്റെ റാറ്റ്ചാനോക് ഇൻതാനിയോണിനോടാണ്. മൂന്നാമത്തെ മത്സരം തായ്ലാന്റിന്റെ തന്നെ പോൺ പാവേ ചേചുവോംഗിനോടാണ്.
Comments