മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാകാനൊരുങ്ങി കങ്കണ റണാവത്ത്. ചിത്രം ബയോപിക് ആയിരിക്കില്ലെന്ന് കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ തിരക്കഥ അവസാന ഘട്ടത്തിലാണ്. പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുമെന്നും കങ്കണ അറിയിച്ചു.
ഇന്ത്യയുടെ സാമൂഹിക രാഷ്‌ട്രീയ പശ്ചാത്തലം പുതിയ തലമുറയെ ബോധ്യപ്പെടുത്തുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാജി ദേശായി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയവരും ചിത്രത്തിൽ അവതരിക്കപ്പെടുമെന്നും കങ്കണ അറിയിച്ചു. ഇന്ദിരാഗാന്ധിയുടെ വിശാലമായ പീരിയഡ് സിനിമയായിരിക്കും ഇതെന്നും താരം കൂട്ടിച്ചേർത്തു.
കങ്കണയുടെ റിവോൾവർ റാണി സംവിധാനം ചെയ്ത സായ് കബീറായിരിക്കും ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. കങ്കണ തന്നെയാണ് സിനിമയുടെ നിർമ്മാണം. തന്റെ കരിയറിന്റെ തുടക്കകാലത്ത് നടത്തിയ ഇന്ദിര ഗാന്ധിയെ ആസ്പദമാക്കിയുള്ള ഫോട്ടോഷൂട്ടിൽ നിന്നുമുള്ള ചിത്രവും കങ്കണ പങ്കുവച്ചിട്ടുണ്ട്.
This is a photoshoot about iconic women I did in the beginning of my career, little did I know one day I will get to play the iconic leader on screen. https://t.co/ankkaNevH2
— Kangana Ranaut (@KanganaTeam) January 29, 2021















