കണ്ണൂർ; കണ്ണൂരിലെ പ്രശസ്തമായ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ഉണ്ണിമുകുന്ദൻ. ക്ഷേത്രത്തിലെത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഉണ്ണിമുകുന്ദൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിട്ടുള്ളത്.
ഇവിടെ നിന്നു ലഭിച്ച നിറയെ പോസിറ്റിവിറ്റിയുമായി തിരികെ പോവുകയാണെന്നും ഇനിയും ഇവിടെ എത്തണമെന്നതായി ആഗ്രഹിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ക്ഷേത്രം അധികൃതർക്കും ചുറ്റുവട്ടത്തുള്ള നല്ല മനുഷ്യർക്കും ഒരുപാട് നന്ദി. ക്ഷേത്രവും പരിസരവും ഇത്രയും നന്നായി കാത്തു പരിപാലിക്കുന്നതിന് എല്ലാവർക്കും നന്ദിയെന്നും അവിടെ ചെന്നപ്പോൾ ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ടായെന്നും ഉണ്ണി മുകുന്ദൻ പോസ്റ്റിൽ കുറിച്ചു.
അണിയറയിൽ നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ ഉണ്ണുമുകുന്ദൻ. ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്.
Finally, had the privilege to be at Sree Mridanga Saileswari Temple, Kannur. Beautiful Temple. Thanking the authorities…
Posted by Unni Mukundan on Friday, January 29, 2021















