കൊച്ചി; പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായവുമായി നടി അനുശ്രീ. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യക്തമായ അഭിപ്രായം അനുശ്രീയ്‌ക്കുണ്ട്. സുഹൃത്തുക്കളിൽ നിന്നൊരാളെയാവും ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് അനുശ്രീ ആഗ്രഹം പങ്കുവെയ്‌ക്കുന്നത്. എന്നാൽ അതാരാണെന്നൊന്നും പറയാറായിട്ടില്ലെന്നും അനുശ്രീ പറയുന്നു. ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിൽ ഏറെ ആരാധകരുള്ള നടി അനുശ്രീ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചത്.
അനുശ്രീയുടെ പ്രണയത്തെ കുറച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ ഈ മറുപടി. പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. ഏത് കുസൃതിയും കാട്ടാന്‍ കൂടെനില്‍ക്കാന്‍ ഒരാള്‍. ഞാന്‍ അങ്ങനെയായിരിക്കും. തിരിച്ച് എന്നോടും അങ്ങനെത്തന്നെയാവണം എന്നൊരു ആഗ്രഹമുണ്ട്.
പ്രണയം തകർന്നതിന്റെ വേദനകളൊക്കെ അറിഞ്ഞിട്ടുണ്ടെന്നും അതില്‍ നിന്ന് പുറത്തുകടക്കാന്‍ സമയമെടുത്തുവെന്നും അനുശ്രീ പറയുന്നു. അന്നനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്നോര്‍ക്കുമ്പോള്‍ ചമ്മല്‍ തോന്നുന്നുവെന്നും താരം പറയുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രേമലേഖനമൊക്കെ കിട്ടിയിട്ടുണ്ട്. പ്രേമം നല്ലൊരു വികാരം തന്നെയാണ്. പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്നാണ് അനുശ്രീയുടെ അഭിപ്രായം. പരസ്പര ധാരണയുടെ പുറത്തേ പ്രണയം നിലനില്‍ക്കൂ എന്നും അനുശ്രീ പറയുന്നു.















