ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ ചിത്രമായിരുന്നു കുംബളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഷമ്മിയെന്ന കഥാപാത്രത്തെ നായകപരിവേഷത്തോടെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ പങ്കുവച്ച ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഷമ്മിയുടേയും നസ്രിയയുടേയും ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ‘മിസിസ് ഷമ്മി’ എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഷമ്മിയെ ആരാധകർ ഏറ്റെടുത്തപോലെ മിസിസ് ഷമ്മിയുടെ ചിത്രവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഷമ്മിയുടെ ഏറ്റവും വൈറലായ ലുക്കുകളിൽ ഒന്നുമായി സാമ്യമുള്ള നസ്രിയയുടെ ചിത്രമാണ് താരം പങ്കുവച്ചത്.

സമീപകാലത്ത് ഏറ്റവും കൂടുതൽ കയ്യടി നേടിയ വില്ലനായിരുന്നു ഷമ്മി. ഏറ്റവും വൃത്തിയോടെ നിരയൊപ്പിച്ചുവെട്ടിയ മീശയും ക്ലീൻ ഷേവ് മുഖഭാവങ്ങളോടെ സ്‌ക്രീനിൽ നിറഞ്ഞ മരുമകനായ ഷമ്മിയെ സിനിമയുടെ അവസാനത്തോടെ വില്ലൻ പരിവേഷത്തിലേക്ക് എത്തുന്നത് കാണാനാകും. ദിലീഷ് പോത്തനാണ് ചിത്രം സംവിധാനം ചെയ്തത്.















