തേനിലിട്ട വെളുത്തുളളി ആരോഗ്യത്തിന് ഏറെ ഉത്തമം

Published by
Janam Web Desk

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന്റെ ഒരു ഭാഗം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രായത്തിന് അനുസരിച്ച് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്നതാണ് അതിനു പ്രധാന കാരണം. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയവയാണ് വെളുത്തുള്ളിയും തേനും. പലപ്പോഴും ഇവ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുമുണ്ട്. എന്നാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ അവയുടെ ഗുണങ്ങള്‍ ഏറെയാണ്. വെളുത്തുള്ളി തേനില്‍ പുളിപ്പിച്ച് കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്.

ആരോഗ്യപരമായ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് വെളുത്തുള്ളി തേനില്‍ മിക്സ് ചെയ്തു കഴിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതില്‍ തേന്‍ കൂടി മിക്സ് ചെയ്യുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിക്കുന്നു. പനിയുടെ ലക്ഷണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കഫക്കെട്ടിനെ ഇല്ലാതാക്കി എത്ര വലിയ ചുമയ്‌ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ തേന്‍ വെളുത്തുള്ളി മിശ്രിതം.
ഇത് ഉപയോഗിച്ചാല്‍ കൊളസ്ട്രോള്‍  ഇല്ലാതാക്കി ആരോഗ്യം നിലനിര്‍ത്താവുന്നതാണ്.

നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോളിനെ കുറക്കുന്നതിന് സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറെ ഉത്തമമാണ് ഇത്. ജലദോഷം പരിഹരിക്കുന്നതിനും ഈ മിശ്രിതം നല്ലതാണ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ദിവസവും വെളുത്തുള്ളി തേന്‍ മിശ്രിതം കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഇത് അണുബാധകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നിത്യേന ഇത് കഴിക്കുന്നത് കൊണ്ട് യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല.

Share
Leave a Comment