ഫ്ലോറിഡ: അമേരിക്കയിലെ കാപ്പിറ്റോൾ അക്രമത്തിന്റെ പേരിൽ ഇംപീച്ച്മെന്റ് നടപടി നേരിടാനൊരുങ്ങുന്ന ട്രംപ് നിയമയുദ്ധത്തിന്. സെനറ്റിനേയും ഭരണകൂട ത്തിനേയും നേരിടാൻ നിയമപോരാട്ടത്തിന് രണ്ട് പ്രമുഖ അഭിഭാഷകരെ രംഗത്തിറക്കും.
അമേരിക്കയിലെ പ്രമുഖ അഭിഭാഷകരും റിപ്പബ്ലിക്കൻ അനുയായികളുമായ ഡേവിഡ് ഷോയെൻ, ബ്രൂസ് കാസ്റ്റർ എന്നിവരാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ട്രംപിനെതിരായ ഇംപീച്ച്മെന്റിന് മുമ്പുള്ള കോടതി നടപടികൾ 9-ാം തീയതി ആരംഭിക്കുകയാണ്. തന്റെ ഭാഗം ന്യായീകരിക്കാൻ ഡൊണാൾഡ് ട്രംപിന് ഈ അവസരം ഉപയോഗിക്കാമെന്ന നിയമപരമായ ആനുകൂല്യമാണ് അഭിഭാഷകർ ഉപയോഗപ്പെടുത്താൻ പോകുന്നത്. മുൻപ് ട്രംപിനായി ഹാജരായിരുന്ന അഭിഭാഷകരായ ബുച്ച് ബോവേഴ്സും ഡെബോറാ ബാർബിയർ എന്നിവർ ചുമതലകൾ ഒഴിഞ്ഞിരുന്നു.
ജനുവരി 20നാണ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞത്. കാപ്പിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൻ എതിർപ്പുകളും ആരോപണങ്ങളും നേരിട്ടുകൊണ്ടാണ് ട്രംപിന് പടിയിറങ്ങേണ്ടി വന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ സ്വന്തമായ ഒരു പ്രസ്താവയും ട്രംപിന് നൽകാനുമായിട്ടില്ല.
Comments