ഇന്ത്യൻ സമുദ്രമേഖല രാജ്യങ്ങളുമായി സഹകരണം ശക്തമാക്കി പ്രതിരോധ സമ്മേളനം ;ചൈനയ്ക്ക് കനത്ത മുന്നറിയിപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സമുദ്രമേഖല രാജ്യങ്ങളുമായി സഹകരണം ശക്തമാക്കി പ്രതിരോധ സമ്മേളനം ;ചൈനയ്‌ക്ക് കനത്ത മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2021, 08:15 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ഇന്ത്യൻ സമുദ്രമേഖലയിലെ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗളൂരു എയ്‌റോ ഷോയോടനുബന്ധിച്ച് നടന്ന ഇന്ത്യൻ സമുദ്രമേഖല രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിൽ ശാന്തിയും സമാധാനവും സുരക്ഷയും കൊണ്ടുവരിക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ വെല്ലുവിളികളെ ഒരുമിച്ച് നേരിടണമെന്ന് രാജ്നാഥ് സിംഗ് ഓർമ്മപ്പെടുത്തി. ഇന്ന് ഒരാൾക്ക് വെല്ലുവിളിയാകുന്നത് നാളെ മറ്റൊരാൾക്ക് വെല്ലുവിളിയായേക്കാം. സമുദ്ര മേഖലയിലെ മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയവയെ ഒരുമിച്ച് നേരിടേണ്ടത് അത്യാവശ്യമാണ്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പരസ്പര സഹകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെക്കൻ ചൈന കടലിൽ ചൈന നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചു. ചില മേഖലയിലെ തർക്കങ്ങൾ സമാധാനം തകർക്കുന്നവയാണ്. മാത്രമല്ല സമുദ്ര മേഖല വഴി രാജ്യങ്ങൾക്കുണ്ടാകേണ്ട വികസനം ഇല്ലാതാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ രാജ്യങ്ങൾക്ക് മിസൈലുൾപ്പെടെയുള്ള ആയുധങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാണ്. ഹെലികോപ്ടറുകളും പടക്കപ്പലുകളും ആർട്ടിലറി തോക്കുകളും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഇന്ത്യയ്‌ക്ക് നൽകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെക്കൻ ചൈന കടലുമായി ബന്ധപ്പെട്ട് ചൈന ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമുദ്ര മേഖല രാജ്യങ്ങളുടെ സഖ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എയ്‌റോ ഷോയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരെ ക്ഷണിച്ചതും ഇന്ത്യ കയറ്റി അയക്കാൻ തയ്യാറുള്ള പ്രതിരോധ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതും ഇതിന്റെ ഭാഗമായാണ്.

പ്രദർശനം എന്നതിലുപരി വിവിധ തലത്തിലുള്ള പദ്ധതികളും തന്ത്രപ്രധാനമായ സഹകരണവും ലക്ഷ്യമിട്ട ബംഗളൂരു എയ്‌റോ ഷോ വെള്ളിയാഴ്‌ച്ച സമാപിക്കും.രാഷ്‌ട്രപതി രാം നാഥ് കോവിന്ദാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

Tags: AERO INDIA 2021
ShareTweetSendShare

More News from this section

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

Latest News

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies