കൊച്ചി: മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ദൃശ്യം2വിനെ കുറിച്ച് സന്തോഷ വിവരം പങ്കുവച്ച് താരം. ആകാംഷയ്‌ക്ക് വിരാമമിട്ട് ദൃശ്യം രണ്ടിന്റെ ടീസർ ഫെബ്രുവരി എട്ടിന് എത്തുമെന്ന് താരം അറിയിച്ചു. ചിത്രം ഉടൻ തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്നും മോഹൻലാൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായി സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് റൂമിൽ നിന്നും അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രവും ജീത്തു ജോസഫ് പങ്കുവെച്ചിരുന്നു.
കൊറോണ പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്.
2013ൽ ദൃശ്യത്തിന്റെ ഒന്നാം ഭാഗം മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. 75 കോടി കളക്ഷനും നേടി. മോഹൻലാലിന്റെ അതുവരെയുള്ള വിജയങ്ങളേയും മലയാളത്തിലെ സകല റെക്കോർഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം.
The mystery continues… #Drishyam2Trailer out on Feb 8!#Drishyam2OnPrime coming soon, Amazon Prime Video#MeenaSagar Jeethu JosephAntony Perumbavoor Aashirvad CinemasDrishyam Satheesh Kurup
Posted by Mohanlal on Friday, February 5, 2021















