കൊച്ചി: ആസിഫ് അലിയുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിച്ച് ആരാധക കൂട്ടായ്മ. ആരാധകക്കൂട്ടങ്ങള്‍ക്കിടയിലെ അപൂര്‍വതയായ ഡൈ ഹാര്‍ഡ് ആസിഫലി ഫാന്‍സ് ഗേള്‍സ് (DHAF Girls) എന്ന പെണ്‍കൂട്ടായ്മയാണ് ജന്മദിനാഘോഷം വ്യത്യസ്തമായി നടത്തിയത്. ഇവർ ദിവസങ്ങള്‍ക്കു മുമ്പു തന്നെ ആഘോഷം തുടങ്ങി. ഫോര്‍ട്ടുകൊച്ചിയിലെ വീഥികളില്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം ആസിഫ് അലിയുടെ വരാന്‍ പോകുന്ന സിനമിയുടെ പേര് – കുറ്റവും ശിക്ഷയും – ആലേഖനം ചെയ്ത മാസ്‌കുകള്‍ കൈമാറിക്കൊണ്ടായിരുന്നു ജന്മദിനത്തിനു മുന്നോടിയായുള്ള ഈ വ്യത്യസ്തമായ ആഘോഷം.
ഇതിനു മുമ്പും ഇതുപോലുള്ള ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ദഫ് ഗേള്‍സിന്റെ ഈ കോവിഡ് പ്രതിരോധ മാസ്‌ക് വിതരണത്തിന് വലിയ സ്വീകാര്യതയാണ് ഫോര്‍ട്ടുകൊച്ചിയിലെ ആളുകളില്‍ നിന്നു ലഭിച്ചതെന്ന് ഓള്‍ കേരളാ ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി സാന്‍ കുരിയന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടു വന്ന ഫാന്‍സിനെ ഇപ്പോള്‍ ദുബായിലുള്ള ആസിഫ് അലിയും അഭിനന്ദനമറിയിച്ചു. ഇതുപോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്ന് ആസിഫിന്റെ മാനേജറും ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാനുമായ ആത്തിഫ് എം. എ പറഞ്ഞു. അരുണ്‍കുമാര്‍ വി ആര്‍ നിര്‍മിച്ച് രാജീവ് രവി സംവിധാനം ചെയുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ സണ്ണി വെയ്നും ഷറഫുദ്ദീനുമാണ് മറ്റു താരങ്ങള്‍.















