സ്റ്റൈലില്‍ എത്തുന്നു ജാവ 2.1
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്റ്റൈലില്‍ എത്തുന്നു ജാവ 2.1

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2021, 01:17 pm IST
FacebookTwitterWhatsAppTelegram

പൂനെ: ജാവ 2.1ന്റെ വരവ് അറിയിച്ചുകൊണ്ട് ജാവ 42 കൂടുംബത്തിലേക്ക് പുതിയ മൂന്ന് അംഗങ്ങള്‍ കൂടിയെത്തുന്നു. ക്ലാസിക്ക് ലെജന്‍ഡ്‌സ് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ഈ മോഡല്‍ ശ്രേണി ലൈനപ്പ് ഇന്നു മുതല്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും. 1,83,942 രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

കഴിഞ്ഞ വര്‍ഷം ബിഎസ്6 പതിപ്പ് കൊണ്ടുവന്നു, അതുകൊണ്ടും നിര്‍ത്താതെ മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ മെച്ചപ്പെടുത്തി 2.1ലെത്തിച്ചുവെന്ന് ക്ലാസിക്ക് ലെജന്‍ഡ്‌സ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു, എക്‌സോസ്റ്റ്‌ത്രോട്ട് കൂടുതല്‍ ആകര്‍ഷകമാക്കുകയും സീറ്റുകള്‍ മെച്ചപ്പെടുത്തുകയും അധിക പഞ്ചിനായി ക്രോസ് പോര്‍ട്ട് എഞ്ചിന്‍ നന്നായി ട്യൂണും ചെയ്തു. സൃഷ്ടിയുടെ മികവ് പ്രകടിപ്പിക്കാനാണ് 42ന്റെ കാന്‍വാസ് എന്നും ഉപഭോക്താക്കള്‍ ഉപയോഗിച്ചിരുന്നതെന്നും അതിന്റെ ആവേശത്തില്‍ ‘ക്ലാസിക്ക് സ്‌പോര്‍ട്ട്‌സ്’ സ്‌ട്രൈപ്പോടു കൂടിയ മൂന്നു നിറങ്ങള്‍ കൂട്ടിചേര്‍ക്കുകയും അലോയ് വീല്‍, ട്യൂബ്‌ലെസ് ടയറുകള്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്‌സുകളാക്കുകയും ഫ്‌ളൈ-സ്‌ക്രീനും ഹെഡ്‌ലാമ്പ് ഗ്രില്ലും ആക്‌സസറികളാക്കുകയും ചെയ്‌തെന്നും സാങ്കേതിക മെച്ചപ്പെടുത്തല്‍ എല്ലാ ജാവകളിലും 42 ശ്രേണികളിലും തുടര്‍ന്നെന്നും ഉപഭോക്താക്കള്‍ക്ക് പുതിയ ആക്‌സസറികള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകുമെന്നും അദേഹം കട്ടിചേര്‍ത്തു.

പ്രകടന മികവിന് അനുസൃതമായി മോട്ടോര്‍സൈക്കിള്‍ പുറമേ ഒരു ‘സ്‌പോര്‍ട്ടി ക്ലാസിക്ക്’ ലുക്ക് സ്വീകരിച്ചു. ഒറ്റ നോട്ടത്തില്‍ കണ്ണുടയ്‌ക്കുന്നതാണ് പുതിയ നിറ വിന്യാസം. കറുത്ത പശ്ചാത്തലത്തിലുള്ള പുതിയ നിറങ്ങള്‍ മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ ഭാഗങ്ങളിലേക്ക് നീളുന്നു. ഓറിയണ്‍ റെഡ്, സിറിയസ് വൈറ്റ്, ഓള്‍സ്റ്റാര്‍ ബ്ലാക്ക് എന്നിവയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഗ്രേ സ്‌പോര്‍ട്ട്‌സ് സ്‌ട്രൈപ്പ് മോട്ടോര്‍സൈക്കിളിലുടനീളം ഉണ്ട്. ഇത് സ്‌പോര്‍ട്ട് കാഴ്ച നല്‍കുന്നു. 42 അതില്‍ കൊത്തിയിരിക്കുന്നു.

13 സ്‌പോക്ക് അലോയ് വീലുകളിലാണ് 42 ഓടുന്നത്. മോട്ടോര്‍സൈക്കിളിന് മാത്രമായി വികസിപ്പിച്ചതാണ് ഇത്. ട്യൂബ്‌ലെസ് ടയറുകള്‍ ഇതിനോട് ചേരുന്നു. പൂര്‍ണമായും കറുപ്പിലുള്ള ക്ലാസിക്ക് സ്‌പോര്‍ട്ട്‌സ് വ്യക്തിത്വം ബാര്‍ എന്‍ഡ് മിററുകളാല്‍ കൂടുതല്‍ ആകര്‍ഷകമാണ്. മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ ട്രിപ്പ് മീറ്ററുമുണ്ട്. കൂടുതല്‍ ഉയര്‍ത്തിയ സീറ്റുകളാണ് മറ്റൊരു സവിശേഷത. റൈഡര്‍ക്ക് സുഖം വര്‍ധിപ്പിക്കുന്നു. സീറ്റ് പാന്‍ റീഡിസൈന്‍ ചെയ്തതാണ്. കുഷ്യനും കൂടി ചേര്‍ത്തപ്പോള്‍ റൈഡുകള്‍ ആസ്വാദ്യകരമായി. സസ്‌പെന്‍ഷനും ഫ്രെയിം സെറ്റപ്പും കൂടുതല്‍ മെച്ചപ്പെട്ട ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്ന തരത്തില്‍ റീ-ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇത് ഫോര്‍ട്ടിടുവിന്റെ കൈകാര്യ ചെയ്യാനുള്ള സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

റൈഡിങ്ങിന്റെ ത്രില്‍ വര്‍ധിപ്പിക്കുന്നതിന് സവിശേഷമായ ഇരട്ട എക്‌സോസ്റ്റുകളില്‍ നിന്നുള്ള പുറം തള്ളല്‍ കൂടുതല്‍ ആഴത്തിലുള്ളതും ട്യൂണ്‍ ചെയ്തതുമാക്കിയത് റൈഡിങ് അനുഭവം കൂടുതല്‍ സജീവമാക്കി. വിഭാഗത്തിലെ ഏറ്റവും മികച്ചതാണ് ബ്രേക്കിങ് സംവിധാനം. എല്ലാ ജാവ മോട്ടോര്‍സൈക്കിളുകള്‍ക്കും എബിഎസ് സംവിധാനമുണ്ട്. ഇത് മോട്ടോര്‍സൈക്കിള്‍ കൈകാര്യം ചെയ്യാനുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു. നിലവിലെ എല്ലാ ജാവ, ജാവ 42 മോഡലുകള്‍ക്കും ഈ മെച്ചപ്പെടുത്തലുകളെല്ലാം ബാധകമായിരിക്കും.

എന്‍ജിന്‍: 293 സിസി ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജക്റ്റഡ് എന്‍ജിന്‍ മെച്ചപ്പെടുത്തി 27.33 പിഎസ് ശക്തിയും 27.02 എന്‍എം ടോര്‍ക്കും നല്‍കുന്നു. ക്രോസ്‌പോര്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണിത്. ഇത് എന്‍ജിന്റെ വോള്യുമെട്രിക്ക് കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ചാര്‍ജ്, ഗ്യാസ് ഫ്‌ളോ സാധ്യമാകുന്നത് മെച്ചപ്പെട്ട ശക്തിയും ടോര്‍ക്ക് ഔട്ട്പുട്ടും ലഭ്യമാക്കുന്നു. സ്ഥാനം മാറ്റിയ ലമ്പഡ സെന്‍സറാണ് എന്‍ജിന്റെ മറ്റൊരു സവിശേഷത. ഇത് അകത്തും പുറത്തുമുള്ള ചാഞ്ചല്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ഏതു റോഡ് സാഹചര്യത്തിലും പ്രകടന സ്ഥിരത നല്‍കുകയും പുറം തള്ളല്‍ ശുദ്ധവുമാക്കുന്നു.

ത്രോട്ടിലിന്റെ പ്രതികരണം കൂടുതല്‍ മെച്ചപ്പെട്ടതാക്കി. നേരിയ ഇന്‍പുട്ടുകള്‍ക്കു പോലും പ്രതികരിക്കുകയും ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശ്രേണിക്കു മുഴുവന്‍ മെച്ചപ്പെട്ട പ്രകടനമാണ് ഫലം. ഇടത്തരം ശ്രേണിയില്‍ ശ്രദ്ധേയമായ പഞ്ചില്‍ ആക്‌സിലറേഷന്‍ ശക്തിപ്പെടുകയും ചെയ്യും.

മോട്ടോര്‍സൈക്കിളിനോടുള്ള ഉപഭോക്താവിന്റെ ഇഷ്ടം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ക്ലാസിക്ക് ലെജന്‍ഡ്‌സ് ഫ്‌ളൈസ്‌ക്രീനും ഹെഡ്‌ലാമ്പ് ഗ്രില്ലും കൊണ്ടു വന്നു. ഇവ പ്രത്യേകം വില്‍ക്കുന്നു. റൈഡര്‍മാര്‍ക്കായി കൂടുതല്‍ ആക്‌സസറികളും കൂട്ടിചേര്‍ക്കുന്നുണ്ട്. 42ന്റെ സ്റ്റാന്‍ഡേര്‍ഡായി മാറിയിരിക്കുന്ന അലോയ് വീലുകളും എല്ലാ ഡീലര്‍മാരും ഇനി പ്രത്യേകം വില്‍ക്കും.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies