തിരുവനന്തപുരം: ജടായു രാമ കള്‍ച്ചറല്‍ സെൻററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ കിട്ടാനുളള തിയതി മാർച്ച് 15 വരെ നീട്ടി. കൊറോണ മഹാമാരി കാരണം ഫെസ്റ്റിവൽ എൻട്രിക് വേണ്ടി നടന്നുകൊണ്ടിരുന്ന ഷൂട്ടിങ്ങുകൾ തീർക്കാൻ പറ്റുന്നില്ല എന്ന അഭ്യർഥനകൾ മാനിച്ചും, സ്കൂൾ – കോളേജുകൾ തുറന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നതിനു വേണ്ടിയുമാണ് തിയതി നീട്ടിയത്.
സ്ത്രീ സുരക്ഷ വിഷയമാക്കി കേരളത്തില്‍ നടത്തുന്ന ‘ഷീ’ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ,മഞ്ചുവാര്യര്‍, മമതാ മോഹൻദാസ്, അപർണ ബാലമുരളി, അനു സിത്താര, ഐശ്വര്യ രാജേഷ്, ശരണ്യ മോഹൻ, അപർണ നായർ, എസ്ഥർ അനിൽ, രജീന കസാൻട്ര, രാഷി ഖന്ന, ഖുഷ്ബു സുന്ദർ, അംബിക, രാധ, രഞ്ജിനി, പാർവതി ജയറാം, മധുബാല എന്നിവരും അന്താരാഷ്‌ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഫേസ് ബുക്ക് ഉൾപ്പടെയുളള നവമാധ്യങ്ങളിൽ പങ്കുവെച്ചാണ് താരങ്ങൾ പിന്തുണ അറിയിച്ചത്.
ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങള്‍ എച്ച് ഡി ഫോര്‍മാറ്റില്‍ ആയിരിക്കണം സമർപ്പിക്കേണ്ടത്. ജേതാക്കള്‍ക്ക് അവാര്‍ഡ് തുകയ്‌ക്ക് പുറമെ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും. ഒന്നാം സമ്മാനം – ₹ 50,000 , രണ്ടാം സമ്മാനം -₹ 25,000 , മൂന്നാം സമ്മാനം -₹ 15,000, ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം, അഭിനയം , എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്‌ക്ക് – ₹ 10,000 വീതം എന്നിങ്ങനെയാണ് സമ്മാന തുക.
മല്ലിക സുകുമാരന്‍, രാധ, എം ആര്‍ ഗോപകുമാര്‍, വിജി തമ്പി, തുളസിദാസ്, മേനക, ജലജ, പ്രവീണ, മായാ വിശ്വനാഥ്, രാധാകൃഷ്ണന്‍, ഗിരിജ സേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക. സംവിധായകരായ പ്രിയദര്‍ശന്‍, രാജസേനന്‍, രാജീവ് അഞ്ചല്‍, ജി എസ് വിജയന്‍, വേണു നായര്‍, മേജര്‍ രവി, നടന്‍ സുരേഷ് ഗോപി, നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ ഉപദേശക സമിതിയിൽ ഉള്ളത്.















