ചമോലി: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ തിരച്ചിൽ തുടരുന്നു. ഇതുവരെ 56 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തുരങ്കത്തിലും പരിസരത്തുനിന്നുമായി 9 മൃതദേഹങ്ങൾ കണ്ടെത്തിയതായി ജില്ലാ അധികൃതർ അറിയിച്ചു. 29 മൃതശരീരങ്ങൾ പോസ്റ്റ്മാർട്ടം നടത്തിയതായി ജില്ലാ കളക്ടർ സ്വാതി ബദോരിയ പറഞ്ഞു. 135 മീറ്റർ ദൂരമാണ് ടണിലനകത്തേക്ക് ഇതുവരെ എത്താനായതെന്ന് ഐ.ടി.ബി.പി സേനാംഗങ്ങൾ അറിയിച്ചു. ഇനി 146 പേരെ കണ്ടെത്താനുണ്ടെന്നാണ് നിഗമനം. തപോവൻ ടണിലിലെ തിരച്ചിൽ ശക്തമാക്കിയതായി ജില്ലാ കളക്ടർ സ്വാതി ബദോരിയ അറിയിച്ചു.
റയ്നി ഗ്രാമത്തിലെ പ്രളയ ജലം കുത്തിയൊലിച്ചു കടന്നുപോയ സ്ഥലത്ത് നിന്ന് ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അതേ പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഋഷിഗംഗാ വൈദ്യുത പദ്ധതി ഈ ഗ്രാമത്തിലാണ് പണിപൂർത്തിയായിക്കൊണ്ടിരുന്നത്.
Comments