ലണ്ടൻ: ഇംഗ്ലീഷ് പ്രമീയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച ജയം. ലീഗ് മത്സരത്തിൽ എവർട്ടണിനെയാണ് സിറ്റി എവേ പോരാട്ടത്തിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം.
കളിയുടെ 32-ാം മിനിറ്റിലാണ് സിറ്റി മുന്നിലെത്തിയത്. ഫിൽ ഫോഡനാണ് ആദ്യഗോൾ നേടി. 37-ാം മിനിറ്റിൽ റിച്ചാർലിസൺ എവർട്ടണിനായി സമനില പിടിച്ചു. റിയാജ് മെഹറിസ് 63-ാം മിനിറ്റിലും ബെർണാഡ് സിൽവ 77-ാം മിനിറ്റിലും സിറ്റിക്കായി ഗോൾ നേടി.
കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തെ 3-0ന് തകർത്ത സിറ്റി അതിന് മുമ്പ് എഫ്.എ കപ്പിൽ സ്വാൻസിയെ 3-1ന് തോൽപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ലിവർപൂളിനെ ആൻഫീൽഡിൽ 4-1ന് തറപറ്റിച്ചാണ് സിറ്റി ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
Comments