അതിർത്തിയിലെ വെടിനിർത്തലിന്റെ ഫലം കണ്ടറിയാം; ശൈത്യകാലം തീർന്നാൽ പാകിസ്താൻ തനി നിറം പുറത്തെടുക്കും: കശ്മീർ ഗ്രാമീണർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിലെ വെടിനിർത്തലിന്റെ ഫലം കണ്ടറിയാം; ശൈത്യകാലം തീർന്നാൽ പാകിസ്താൻ തനി നിറം പുറത്തെടുക്കും: കശ്മീർ ഗ്രാമീണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 04:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യാ-പാകിസ്താൻ വെടിനിർത്തൽ കരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശകലനങ്ങൾ പെരുകുകയാണ്. യഥാർത്ഥ നിയന്ത്രണരേഖയിലെ വെടിനിർത്തൽ മൂലം ഭീകരരെ പാക് സൈന്യം തയ്യാറാക്കിവിടുന്ന കേന്ദ്രങ്ങൾക്ക് വിശ്രമമാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ മഞ്ഞൊന്ന് ഉരുകിക്കോട്ടെയെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇന്ത്യൻ അതിർത്തിയിലെ ഗ്രാമീണരുടെ അനുഭവങ്ങളും ചർച്ചകളുമാണ് പ്രതിരോധ വിദഗ്ധർ ഗൗരവപൂർവ്വം വിശകലനം ചെയ്യുന്നത്.

നിലവിൽ അതിർത്തികളെല്ലാം കനത്ത മഞ്ഞിലാണ്. ഏപ്രിൽ മാസത്തോടെ മഞ്ഞുരുകാൻ തുടങ്ങും. സാധാരണ ഭീകരരെ പാക് സൈന്യം നുഴഞ്ഞുകയറാൻ സഹായിക്കുന്നത് മഞ്ഞുരുകൽ തുടങ്ങുന്ന സമയത്താണ്. എത്ര വെടിനിർത്തൽ പ്രഖ്യാപിച്ചാലും പാക് സൈന്യം ഭീകരരെ നുഴഞ്ഞുകയറ്റാനുള്ള സമയം നോക്കിയിരിക്കുമെന്ന ചർച്ചയാണ് മുറുകുന്നത്.

വെടിനിർത്തൽ ഇരുരാജ്യങ്ങൾക്കും ഒരു പോലെ ഗുണകരമാണ്. പ്രത്യേകിച്ച് അതിർത്തിഗ്രാമങ്ങളിലെ ജനങ്ങൾക്ക്. അവരുടെ ജീവനും സ്വത്തിനും വലിയൊരു സുരക്ഷിതത്വമാണ് ഈ ഒരു കാലഘട്ടം സമ്മാനിക്കുന്നത്. കരാർ നിലവിൽ വന്ന ഫെബ്രുവരി 24ന് ശേഷം അതിർത്തിയിലൊരിടത്തും ഒരു വെടിപോലും ഉണ്ടായിട്ടില്ലെന്നും സൈനികർ വ്യക്തമാക്കി.

ഇരുരാജ്യങ്ങളുടേയും മിലിട്ടറി ഓപ്പറേഷൻ മേധാവികളാണ് സുപ്രധാന കരാർ ഒപ്പിട്ടത്.ഇന്ത്യക്കായി ലെഫ്.ജനറൽ പരംജീത് സിംഗ് സംഘയും പാകിസ്താന് വേണ്ടി മേജർ ജനറൽ നൗമാൻ സാക്കാരിയയുമാണ് ഫെബ്രുവരി 22ന് കരാർ ഒപ്പിട്ടത്. 2003ലാണ് ആദ്യമായി ഇത്തരം ഒരു കരാർ വ്യവസ്ഥ തീരുമാനിക്കപ്പെട്ടത്.

പാകിസ്താൻ 5133 തവണയാണ് വെടിനിർത്തൽ ലംഘിച്ചത്. ഒരു ദിവസം ശരാശരി 14 തവണവീതം പാക് സേന വെടിയുതിർത്തു. അതായത് ഒരു ദിവസത്തിലെ രണ്ടു മണിക്കൂറിലൊരു തവണവീതം അതിർത്തിയിൽ വെടിവെച്ചുവെന്നും പ്രതിരോധ വിഭാഗം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിലൂടെ 341 ഗ്രാമീണരാണ് ഇന്ത്യൻ അതിർത്തിയിൽ മരണപ്പെട്ടത്.

Tags: cease fire
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies