'പല്ലൊട്ടി' പാലക്കാട് ചിത്രീകരണം ആരംഭിച്ചു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘പല്ലൊട്ടി’ പാലക്കാട് ചിത്രീകരണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2021, 05:22 pm IST
Facebook
Twitter
WhatsAppTelegram

സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ നിർമ്മിക്കുന്ന ആദ്യ ചിത്രം ”പല്ലൊട്ടി 90 ‘s കിഡ്സ്”ന്റെ ചിത്രീകരണം ആരംഭിച്ചു. ജേക്കബ് ജോർജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിൽ ജിതിൻ രാജ് കഥ – സംവിധാനം നിർവ്വഹിക്കുന്നു . ചിത്രത്തിന്റെ തിരക്കഥ-സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസൻ ആണ്. തണ്ണീർ മത്തൻ ദിനങ്ങൾ ചിത്രത്തിലെ ‘ജാതിക്ക തോട്ടം’ ഗാനം രചിച്ച സുഹൈൽ കോയയാണ് ‘പല്ലൊട്ടി’യിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ പ്രകാശ് അലക്‌സാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

90 ‘s കിഡ്സിന്റെ നൊസ്റ്റാൾജിയയെ പിടിച്ചു കുലുക്കുന്ന മധുരം നിറഞ്ഞൊരു മനോഹരമായ കുട്ടിക്കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’. മികച്ച പ്രതികരണവും പ്രേക്ഷക ശ്രദ്ധയും നേടിയ ‘പല്ലൊട്ടി’ എന്ന ഹ്രസ്വചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’ എന്ന ചിത്രം ഒരുങ്ങുന്നത്. കണ്ണൻ, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹവും, സൗഹൃദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥാ പശ്ചാത്തലവുമാണ് ചിത്രം പറയുന്നത്. തികച്ചും കുട്ടികളുടെ ചിത്രമായ ‘പല്ലൊട്ടി 90 ‘s കിഡ്സിൽ’ മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളും എത്തുന്നുണ്ട്. എന്നാൽ താരങ്ങളുടെ പേരുകൾ അണിയറ പ്രവർത്തകർ പുറത്ത് വിടാതെ സസ്പെൻസ് നിലനിർത്തിയാണ് ”പല്ലൊട്ടി” പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സൈജു കുറുപ്പ്, സുധീഷ് കോപ്പ, ദിനേശ് പ്രഭാകർ തുടങ്ങിയ വൻ താരനിരകൾക്കൊപ്പം വിനീത് തട്ടിൽ, പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ്, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമാ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

തമിഴ് ചിത്രമായ ‘കാക്കമുട്ടൈ’ പോലൊരു മുഴു നീളൻ കുട്ടി ചിത്രമായ ‘പല്ലൊട്ടി’, ഒരു നാട്ടിൻപുറത്തെ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിനും സൗഹൃദത്തിനും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും വരച്ചു കാട്ടലാണ്. ഒപ്പം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ കീഴടക്കുന്ന ‘നൊസ്റ്റാൾജിയ’ കൂടിയാണ് പല്ലൊട്ടി. പല്ലൊട്ടി എന്ന ഹ്രസ്വ ചിത്രത്തേക്കാൾ മനോഹരമായി എത്തുന്ന സിനിമ തീർച്ചയായും പ്രേക്ഷക ഹൃദയം കീഴടക്കുമെന്ന് ഉറപ്പാണ്.

‘പല്ലൊട്ടി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സിനിമയുടെയും അണിയറയിൽ പ്രവർത്തിക്കുന്നത്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies