1921ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയിൽ ശ്രദ്ധേയ വേഷത്തിൽ ജോയ് മാത്യുവും. അലി അക്ബർ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് തമിഴിലെ പ്രമുഖ നടനായ തലൈവാസൽ വിജയ് ആണ്.
മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി 151 സീനുകളോളമുള്ള വലിയ സിനിമയാണ് ഒരുക്കുന്നത്. മ1921ൽ നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ പൂർണമായും പൊതുജന പങ്കാളിത്തത്തോടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ്. ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച് മധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ അടുത്തിടെ കഴിഞ്ഞിരുന്നു. സ്വാമി ചിദാനന്ദപുരിയാണ് ചിത്രത്തിന്റെ പൂജയും,സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചത്.
Comments