അഹമ്മദാബാദ്: ഗുജറാത്തിലെ എല്ലാ വീടുകളിലും 2022 ഓടെ പൈപ്പ് കണക്ഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. നൽ സേ ജൽ യോജന പദ്ധതി പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നത്. ഇതുവരെ 17 ലക്ഷം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തി പൈപ്പ് കണക്ഷൻ നൽകിയിരിക്കുന്നത്.
പദ്ധതിയ്ക്കായി 4000 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ 82 ശതമാനത്തോളം പണി ഇതുവരെ പൂർത്തിയായി. ഓരോ മാസവും ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ നൽകി 17 മാസങ്ങൾക്കുള്ളിൽ 17 ലക്ഷം പേർക്ക് പൈപ്പ് കണക്ഷൻ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. 2022 ഓടെ എല്ലാ ഗ്രാമങ്ങളിലും പൈപ്പ് കണക്ഷൻ എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലും പ്രധാന നഗരങ്ങളിലുമെല്ലാം ഇന്ന് കുടിവെള്ളം ലഭ്യമാകുന്നുണ്ട്. ജലത്തിന്റെ ഗുണനിലവാരം മനസിലാക്കാൻ കർശന പരിശോധനയും സർക്കാർ നടത്തുന്നുണ്ട്.
Comments