ഡെറാഡൂൺ : ബിജെപി മുതിർന്ന നേതാവും എംപിയുമായ തിരാത് സിംഗ് റാവത്ത് പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. രാവിലെ ചേർന്ന ബിജെപി നിയമസഭാ പാർട്ടി യോഗത്തിലാണ് തിരാത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഗർവാൾ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എപിയാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് തിരാത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
നിലവിൽ ബിജെപി ദേശീയ സെക്രട്ടറിയായ തിരാത് സിംഗ് റാവത്ത് 2012 മുതൽ 17 വരെ ചൗബട്ടാഖൽ എംഎൽഎയായിരുന്നു. ഉത്തരാഖണ്ഡ് ബിജെപി അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സ്കൂൾകാലം മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന തിരാത് സിംഗ് റാവത്ത് രണ്ട് ദശകങ്ങളായി ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ്.
Comments