മലയാള സിനിമയിലെ മിക്കതാരങ്ങളുടെയും കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ കുട്ടിക്കാലത്ത് ഇങ്ങനെയായിരുന്നു എന്നു കാണാനുള്ള ആകാംക്ഷയും ചിത്രങ്ങള്‍ കാണുമ്പോഴുണാകുന്ന കൗതുകം കൊണ്ടു തന്നെയാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. അതുപോലെ ഒരു താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളത്തിലെ എടുത്തു പറയാവുന്ന നായികമാരില്‍ ഒരാളായി മാറാന്‍ ഈ താരത്തിനു സാധിച്ചു. കൂടാതെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. സിനിമയില്‍ ജോഡിയായി അഭിനയിച്ചയാളെ തന്നെയാണ് താര ജീവിത പങ്കാളിയാക്കിയത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ ഇടയ്‌ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കാറുണ്ട്.

1999 ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യം വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച സംയുക്ത വര്‍മ്മയാണ് ഈ കുട്ടിതാരം. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്. മലയാളികളുടെ പ്രിയ താരം ബിജു മേനോനാണ് സംയുക്ത വര്‍മ്മയുടെ ഭര്‍ത്താവ്. 2002 ലായിരുന്നു ഇവരുടെ വിവാഹം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികള്‍ കൂടിയാണ് ഇവര്‍. അവര്‍ക്ക് ഒരു മകനാണുള്ളത്. നടിയായ ഊര്‍മ്മിള ഉണ്ണിയുടെ സഹോദരിയുടെ മകളാണ് സംയുക്ത വര്‍മ്മ.















