ആരാധകർകർക്ക് എന്നും അത്ഭുതം തന്നെയാണ് നടന വിസമയം മോഹൻലാൽ. അഭിനയ പ്രതിഭ എന്നതിന് പുറമെ സംവിധാന മേഖലയിലും തന്റെ മികവ് തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
തിരക്കുകൾക്കിടയിലും തന്റെ വർക്ക് ഔട്ടിന് താരം കുറവൊന്നും വരുത്തിയിട്ടില്ല. അത്തരത്തെിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചുറുചുറുക്കോടെ ഓടി നടന്ന് വർക്ക് ഔട്ട് ചെയ്യുന്ന മോഹൻലാലാണ് ദൃശ്യങ്ങളിലുള്ളത്. കറുത്ത ഹൂഡിയും ഷോർട്‌സും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ വർക്ക് ഔട്ട്. വെയിറ്റ് ലിഫ്റ്റിംഗും റോപ്പ് വർക്കൗട്ടുമെല്ലാം വളരെ കൃത്യമായാണ് താരം ചെയ്യുന്നത്.
https://fb.watch/4ctR3hnajr/
മോഹൻലാലിന്റെ ഫിറ്റ്‌നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണിയും വീഡിയോയിൽ ഉണ്ട്. ചിട്ടയായ പരിശീലനം ശരീരത്തേയും മനസിനേയും ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3 മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.















