അംബാനിക്ക് ഭീഷണി: സച്ചിൻ വാസിനെതിരെ കുരുക്ക് മുറുകുന്നു, ഫെബ്രുവരി 17ന് മൻസുകിനെ കണ്ടു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനിക്ക് ഭീഷണി: സച്ചിൻ വാസിനെതിരെ കുരുക്ക് മുറുകുന്നു, ഫെബ്രുവരി 17ന് മൻസുകിനെ കണ്ടു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2021, 02:59 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം കടുപ്പിച്ച് എൻഐഎ. ഫെബ്രുവരി 17ന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെ മരിച്ച മൻസുക് ഹിരണുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. സച്ചിൻ വാസിന്റെ ആഡംബര കാറിൽ വച്ച് പത്ത് മിനിറ്റോളം ഇരുവരും സംസാരിച്ചുവെന്നും എൻഐഎ പറയുന്നു.

ദക്ഷിണ മുംബൈയിൽ വച്ച് ഓലെ കാറിലാണ് മൻസുക് എത്തിയത്. മുലുന്ദ് എയ്‌റോളി റോഡിൽ വച്ച് തന്റെ വാഹനത്തിന് തകരാറ് സംഭവിച്ചത് കൊണ്ടാണ് ഓലെ കാബിൽ എത്തിയതെന്നാണ് മൻസുക് അറിയിച്ചത്. മുംബൈ പോലീസ് ആസ്ഥാനത്ത് നിന്നും തന്റെ ആഡംബര കാറിലാണ് സച്ചിൻ വാസെ പുറപ്പെട്ടത്. സിഎസ്എംടിയ്‌ക്ക് പുറത്ത് ട്രാഫിക് സിഗ്നലിൽ പച്ച തെളിഞ്ഞിട്ടും വാസെ പോകാതെ കിടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ റോഡ് മുറിച്ചെത്തിയ മൻസുക് സച്ചിന്റെ കാറിൽ കയറി. പത്ത് മിനിറ്റിന് ശേഷം ഇറങ്ങി. തുടർന്ന് കാർ പോലീസ് ആസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.

യാത്രയ്‌ക്കിടെ മൻസുകിന് നിരവധി തവണ ഫോൺ കോൾ വന്നതായി ഓലെ കാർ ഡ്രൈവർ എൻഐഎയ്‌ക്ക് മൊഴി നൽകിയിരുന്നു. അതിനിടെ സച്ചിൻ വാസ് ഉപയോഗിച്ച രണ്ട് ആഡംബര കാറുകൾ കൂടി എൻഐഎ കണ്ടെത്തി. ഇതിലൊരെണ്ണം ശിവസേന പ്രവർത്തകനായ വിജയ്കുമാർ ഗൺപത് ഭോസ്ലെയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ആഡംബര കാറിൽ നിന്നും നോട്ടെണ്ണൽ മെഷീൻ, 5 ലക്ഷം രൂപ, വസ്ത്രങ്ങൾ, മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ കാറിന്റെ ലൈസൻസ് എന്നിവയും കണ്ടെത്തി.

സച്ചിൻ വാസിന്റെ ഓഫീസിലും കഴിഞ്ഞ ദിവസം എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലാപ്‌ടോപ്പ്, ഐപാഡ്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്നലെ പുലർച്ചെവരെ നീണ്ടിരുന്നു. നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. കേസിൽ അസിസ്റ്റന്റ് കമ്മീഷണർ അടക്കം ഏഴ് പേരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിയ്‌ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. കാർ കൈവശം വച്ചിരുന്ന മൻസുകിനെ ഈ മാസം അഞ്ചിന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തന്റെ ഭർത്താവിനെ സച്ചിൻ വാസ് കൊലപ്പെടുത്തിയതാണെന്നാണ് ഭാര്യയുടെ ആരോപണം. മൻസുകിന്റെ കൈയ്യിൽ നിന്നും ഫെബ്രുവരി 18ന് മോഷണം പോയ വാഹനം സച്ചിന്റെ പക്കലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സച്ചിൻ വാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.

Tags: sachin vaze
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies