നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി നടൻ വിനീത് കുമാർ ബിഗ് സ്ക്രീനിലേയ്ക്ക്. സാജൻ ആന്റണി സംവിധാനം ചെയ്യുന്ന ‘സൈമൺ ഡാനിയൽ’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. സിനമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. ഫഹദ് ഫാസിലാണ് പോസ്റ്റർ റിലീസ് ചെയ്തത്. ‘ലോകത്തിന്റെ യഥാർത്ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റർ പുറത്തുവിട്ടത്.
മുടി നീട്ടി വളർത്തി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ വിനീത് എത്തുന്നത്. സംവിധായകൻ സാജൻ ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നടത്തുന്നത്. മൈഗ്രേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാകോസാണ് ചിത്രം നിർമ്മിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലറാണെന്നാണ് റിപ്പോർട്ട്.
Comments