റിയാദ് : സൗദിയിൽ എത്തുന്ന വിദേശികളായിട്ടുള്ള എല്ലാ ഹജ്ജ് തീർഥാടകർക്കും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച കൊറോണ വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തിരിക്കണം എന്ന് നിർബന്ധമാക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പ്രവേശിക്കുന്നതിന് ഒരാഴ്ച മുൻപ് രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തിരിക്കണം. കൂടാതെ ഈ വർഷം ഹജ്ജിൽ ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട എല്ലാവരും രാജ്യത്ത് അംഗീകരിച്ച കൊറോണ വാക്സിൻ രണ്ട് ഡോസുകൾ എടുത്തിരിക്കണം. ഈ വർഷം മുതൽ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 നും 60 നും ഇടയിൽ മാത്രമാക്കി പരിമിതപ്പെടുത്താനും മന്ത്രാലയം. തീരുമാനിച്ചു.
Comments