ഏറ്റവും വിലപ്പെട്ടത് എന്റെ പുസ്തകങ്ങളാണ് അതിനോളം വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് പറയുന്നത് നാം കേട്ടിട്ടുണ്ട്. എന്നാലിവിടെ അങ്ങിനെ പറയുകയല്ല പ്രവര്‍ത്തിച്ചു കാട്ടിയിരിക്കുകയാണ് നൈല ഷമല്‍ എന്ന യുവതി. പണത്തെക്കാളും പൊന്നിനെക്കാളും മുകളില്‍ പുസ്തകങ്ങള്‍ക്ക് മൂല്യം നല്‍കിയിരിക്കുകയാണ് ഈ വധു. തന്റെ വിവാഹത്തിന് പൊന്നിനും പണത്തിനും പകരം പുസ്തകങ്ങള്‍ മാത്രം മതിയെന്നാണ് നൈലയുടെ ആവശ്യം.
മുസ്ലീം ആചാര പ്രകാരമുള്ള മെഹറായി ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വേണമെന്നാണ് ലൈല വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത്. ഒരു എഴുത്തുക്കാരി കൂടിയായ നൈല തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ വ്യത്യസ്തമായ നിരവധി അഭിപ്രായങ്ങളാണ് നൈലയെ തേടി എത്തിയത്.
വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ആളുകള്‍ക്കിടയില്‍ ശ്രദ്ധ നേടുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വിവാഹത്തിന് പൊന്നും പണവും മാത്രം നല്‍കണമെന്ന് സമൂഹത്തില്‍ പൊതുവെ തെറ്റായ ഒരു ധാരണയുണ്ട്. പുസ്തകങ്ങള്‍ വായിക്കേണ്ട ആവശ്യകത ഉയര്‍ത്തിക്കാണിക്കാന്‍ കൂടിയാണ് നൈല ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത്. അതോടൊപ്പം തന്നെ ഇതിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കുന്നതിനും ആളുകള്‍ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ പങ്കുവെച്ചതും.
Comments