സമ്പൂർണ ഇലക്ട്രിക് എസ് യുവി ; ഐ – പേസ് അവതരിപ്പിച്ച് ജാഗ്വാർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സമ്പൂർണ ഇലക്ട്രിക് എസ് യുവി ; ഐ – പേസ് അവതരിപ്പിച്ച് ജാഗ്വാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 07:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ജാഗ്വാർ ലാൻറ് റോവർ ഇന്ത്യൻ വിപണിയിലിറക്കുന്ന ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമാണ് ജാഗ്വാർ ഐ – പേസ് . വാഹനങ്ങളുടെ ഇലക്ട്രിഫിക്കേഷൻ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ജാഗ്വാർ ലാൻറ് റോവറിന് ഐ- പേസ് ഇന്ത്യയിൽ തുടക്കമിടുന്നത് നാഴികകല്ലാവും. സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവവും ആഡംബരത്വവും , വേഗതയും നൽകുന്നതാണ് ജാഗ്വാർ ഐ പേസ്. 90കെഡബ്ലിയുഎച്ച് ലിഥിയം-അയേൺ ബറ്ററിയാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. ബാറ്ററി 294 കെഡബ്ലിയു പവറും 696എൻഎം ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ വാഹനത്തിന്റെ വേഗത പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്ററാകാൻ 4.8 സെക്കന്റ് മാത്രമാണ് ആവശ്യം.

നവീനമായ പിവി പ്രോ ഇൻഫോടെയ്മെൻറ് സംവിധാനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ജാഗ്വാർ വാഹനമാണ് ഐ- പേസ്. ഇത് ഡ്രൈവർക്ക് പരമാവധി സുരക്ഷയും സഹായവും നൽകുകയും ചെയ്യുന്ന വിധം ഡിജിറ്റൽ ടെക്നോളജികൾ ഉൾക്കൊള്ളിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചുറ്റും ത്രീഡി ക്യാമറയുള്ളതിനാൽ 360 ഡിഗ്രി ചുറ്റുപാടും ഡിജിറ്റൽ പ്ലാൻ വ്യൂ അറിയാൻ സാധിക്കുന്നു. ക്ലിയർ സൈറ്റ് റിയർ വ്യൂ മിറർ കാഴ്‌ച്ചയും സൗകര്യവും വർധിപ്പിക്കുന്നു. സോഫ്റ്റ് വെയർ ഓവർ ദ എർ സാങ്കേതിക വിദ്യ അടങ്ങുന്നതാണ്. ഇൻഫോടയ്മെൻറ്, ബാറ്ററി മാനേജ്മെൻറ്, ചാർജിങ് തുടങ്ങിയവ റിമോട്ലി അപ് ഡേറ്റ് ചെയ്യാൻ സോഫ്റ്റ് വെയർ ഓവർ ദി എയർ സംവിധാനം സഹായിക്കുന്നു.

ഇന്ത്യയിൽ 19 നഗരങ്ങളിലും ഐ-പേസ് വിതരണത്തിന് ജാഗ്വാർ ലാൻറ് റോവർ റീട്ടെയ്ലർ ശൃംഖല വഴി തയ്യാറെടുത്ത് കഴിഞ്ഞു.  ₹ 105.9 ലക്ഷമാണ് എക്സ് ഷോറും വില. 5 വർഷത്തെ സർവീസ് പാക്കേജ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് പാക്കേജ്, 7.4 കെ ഡബ്ലിയു ഏസി വാൾ മൗണ്ടഡ് ചാർജർ, എട്ട് വർഷമോ 160000 കിലോമീറ്ററോ ലഭ്യമാകുന്ന ബാറ്ററി വാറണ്ടി എന്നിവയും നൽകുന്നു . ജാഗ്വാർ ഐ – പേസ് ചാർജ് ചെയ്യുന്നതിന് ഹോം ചാർജിങ് കേബിളോ 7.4 കെഡബ്ലിയു ഏസി വാൾ മൗണ്ടഡ് ചാർജറോ ലഭിക്കും. ടാറ്റാ പവർ ലിമിറ്റഡ് ഈ ചാർജർ ഉപഭോക്താവിന്റെ വീട്ടിൽ സ്ഥാപിച്ച് നൽകുന്നതാണ്. ജാഗ്വാർ റീട്ടെയിലർമാർ മുഖാന്തിരം ചാർജർ സ്ഥാപിക്കാനുള്ള നടപടികൾ കൈകൊള്ളാം. ഉപഭോക്താക്കൾക്ക് ടാറ്റാ പവറിനെ ഇഇസെഡ് ചാർജിങ് നെറ്റ് വർക്കും പണം നൽകി ഉപയോഗിക്കാവുന്നതാണ്.

200 ചാർജിംഗ് പോയിന്റുകളാണ് ഇത്തരത്തിൽ ലഭ്യമാകുന്നത്. ഇലക്ട്രിക് വാഹന മേഖലയിൽ വാഹന ഭാരം കുറച്ച് കൊണ്ട് മികച്ച പ്രകടനം സാധ്യമാക്കുന്നതിൽ ഐ – പേസ് ഏത് ഇലക്ട്രിക് വാഹന നിർമ്മിതിയേക്കാളും മുന്നിലാണ്. ഫ്രണ്ടിലെ ഡബിൾ വിഷ് ബോൺ സസ്പെൻഷനും റിയറിലെ ഇൻഗ്രൽ ലിങ്ക് സസ്പെൻഷനും ഐ – പേസിന് പൂർണമായ സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies