സച്ചിൻ വാസെയെന്ന 'ക്രിമിനൽ' പോലീസുകാരന് പിന്നിൽ ഉദ്ധവ് താക്കറെയോ? മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സച്ചിൻ വാസെയെന്ന ‘ക്രിമിനൽ’ പോലീസുകാരന് പിന്നിൽ ഉദ്ധവ് താക്കറെയോ? മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 11:51 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ വലിയ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ് ഉദ്ധവ് താക്കറെ ഭരണകൂടം. മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപ്പിയോ കാറിലൂടെയാണ് ഇതിനെല്ലാം തുടക്കം കുറിക്കുന്നത്. മഹാരാഷ്‌ട്ര സർക്കാരിന്റെ എല്ലാ അഴിമതികളുടേയും ചുരുളഴിയുന്നതിന് സുപ്രധാന പങ്ക് വഹിച്ചതും ഈ സ്‌കോർപിയോയാണ്.

അംബാനിയ്‌ക്ക് നേരെയുണ്ടായ ഭീഷണി ഇപ്പോൾ എത്തിനിൽക്കുന്നത് സർക്കാരിനെതിയുള്ള അഴിമതി ആരോപണങ്ങളിലാണ്. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയുടെ അറസ്റ്റിലൂടെയാണ് വിവരങ്ങളെല്ലാം പുറത്തുവരുന്നത്. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ നിർദ്ദേശ പ്രകാരം ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകിയെന്നതാണ് ഒടുവിലത്തെ ആരോപണം.

വിവാദങ്ങളുടെ തോഴനാണ് അറസ്റ്റിലായ സച്ചിൻ ഹിന്ദുറാവു വാസെക്ക് എന്ന സച്ചിൻ വാസെ. 16 വർഷത്തെ സസ്‌പെൻഷന് ശേഷം ജോലിയിൽ തിരിച്ചെത്തി ഒൻപത് മാസം തികയും മുൻപാണ് വീണ്ടും അറസ്റ്റ്. 2002ൽ ഘാട്കൂപ്പർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ സോഫ്റ്റ് വെയർ എഞ്ചിനീയർ യൂനൂസിന്റെ കസ്റ്റഡിമരണത്തിൽ 2004ലാണ് സച്ചിൻ വാസെ ആദ്യമായി അറസ്റ്റിലാകുന്നത്. ഏറ്റുമുട്ടലിലൂടെ ഇതുവരെ കൊലപ്പെടുത്തിയത് 63 കുറ്റവാളികളേയും.

1990ലായിരുന്നു സബ് ഇൻസ്‌പെക്ടറായി സച്ചിൻ വാസെയുടെ പോലീസ് ജീവിതതതിന് തുടക്കം. രണ്ട് വർഷത്തിന് ശേഷം താനെയിലെത്തി. അവിടെവച്ചാണ് കുറ്റാന്വേഷകൻ എന്ന പേര് സച്ചിനെ തേടിയെത്തുന്നത്. ഛോട്ടാ രാജൻ സംഘത്തിലെ പ്രധാനിയായ മുന്ന നേപ്പാളി അടക്കം 63 പേരെയാണ് സച്ചിൻ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയത്.

2003ലാണ് സച്ചിൻ വാസെയുടെ കസ്റ്റഡിൽ വച്ച് ഖ്വാജ യൂനൂസ് മരിക്കുന്നത്. ഈ കേസിൽ 2004ൽ സച്ചിൻ വാസെയടക്കം നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സസ്‌പെൻഷനിലായ സച്ചിൻ വാസെയുടെ യൂനൂസ് കൊലപാതകക്കേസിന്റെ വിചാരണ ഇന്നും പൂർത്തിയായിട്ടില്ല. 2008ൽ ശിവസേനയിൽ ചേർന്ന സച്ചിൻ വാസെ കുറച്ചു നാൾ പാർട്ടിയിൽ പ്രവർത്തിച്ചു. ശേഷം ഗവേഷണം, പുസ്തകമെഴുത്ത്, തുടങ്ങിയ മേഖലകളിൽ സച്ചിൻ തിരക്കിലായി.

ശിവസേന അധികാരത്തിൽ വന്നതോടെയാണ് കഴിഞ്ഞ ജൂണിൽ സച്ചിനെ സർവ്വീസിൽ തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ച് യൂണിറ്റിലായിരുന്നു നിയമനം. അർണബ് ഗോസ്വാമിയ്‌ക്കെതിരായ കേസ് അന്വേഷിച്ചത് സച്ചിനായിരുന്നു. സച്ചിൻ വാസിനെതിരെ ഇന്നും അന്വേഷണം നടക്കുകയാണ്. ഏറ്റുമുട്ടൽ വിദഗ്ധൻ, സൈബർ വിഷയങ്ങളിൽ ജ്ഞാനി, എഴുത്തുകാരൻ, കുശാഗ്രബുത്തിക്കാരൻ എന്നീ വിശേഷങ്ങൾ ഉണ്ടെങ്കിലും എന്നും വിവാദങ്ങളുടെ തോഴനായിരുന്നു സച്ചിൻ വാസെ.

Tags: sachin vaze
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies