ആമലകീ ഏകാദശിയുടെ പ്രാധാന്യം അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ആമലകീ ഏകാദശിയുടെ പ്രാധാന്യം അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 09:35 am IST
Facebook
Twitter
WhatsAppTelegram

ഏകാദശി വൃതം നോല്‍ക്കുന്നവരാണ് മിക്ക ആളുകളും. സര്‍വ്വ പാപഹരം ഏകാദശീ വ്രതം എന്നാണ് പ്രമാണം. വിഷ്ണു പ്രീതിക്ക് അത്യുത്തമമാണിത്. ഫാല്‍ഗുന മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. മനസ്സറിഞ്ഞ് പൂര്‍ണ ഭക്തിയോടെ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാവുമെന്നാണ് വിശ്വാസം. നിരവധി ഔഷധ ഗുണങ്ങളുള്ള നെല്ലിക്കയുടെ ഉത്ഭവം ഈ ഏകാദശി നാളിലാണ് എന്നാണ് കരുതപ്പെടുന്നത്. പാര്‍വ്വതി ദേവിയുടേയും ശ്രീലക്ഷ്മി ദേവിയുടെയും പ്രാര്‍ത്ഥനാ സമയത്ത് ഉതിര്‍ന്നു വീണ സന്തോഷാശ്രുക്കളില്‍ നിന്നാണ് നെല്ലിക്കയുടെ ജനനം എന്ന് പുരാണങ്ങളില്‍ പറയുന്നു.

കൃഷ്ണ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണിത്. വൈഥിസത്തിലെ ചൈത്രരഥ രാജാവും അദ്ദേഹത്തിന്റെ പ്രജകളും എന്നും വിഷ്ണു പൂജ ചെയ്തിരുന്നു. ഇതിന്റെ സര്‍വ്വ ഐശ്വര്യവും അനുഗ്രഹങ്ങളും അവര്‍ക്ക് എന്നുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആമലകി ഏകാദശി നാളില്‍ ചൈത്രരഥ രാജാവും അദ്ദേഹത്തിന്റെ പ്രജകളും വിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള ഒരു അരുവിയില്‍ വിഷ്ണുവിനേയും അമ്പലത്തിലെ അമല വൃക്ഷത്തെയും ആരാധിക്കുകയായിരുന്നു . വിഷ്ണു ഭഗവാന്റെ അവതാരമായിരുന്ന പരശുരാമനെയാണ് അദ്ദേഹം ആരാധിച്ചു പോന്നിരുന്നത്.

വിഷ്ണു സ്തുതികള്‍ പാടി രാത്രി മുഴുവനും രാജാവും അദ്ദേഹത്തിന്റെ പ്രജകളായ ഭക്തരും ഉപവാസം അനുഷ്ഠിച്ചു. ആ സമയത്ത് വിശന്നു വലഞ്ഞ ഒരു വേട്ടക്കാരന്‍ അതുവഴി വന്നു. നാടു ചുറ്റി വന്ന ആ കാട്ടാളന്‍ രാജാവിന്റേയും അണികളുടേയും കൂടെ ഏകാദശീവ്രതം നോറ്റു. ആ വേട്ടക്കാരൻ മരണശേഷം രാജാവായി പുനര്‍ജനിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്. കേവലം ഒരു ഭക്തൻ കൂടി അല്ലാതിരുന്നിട്ടും വ്രതം നോറ്റ വേട്ടക്കാരന്‍ അടുത്ത ജന്മത്തില്‍ രാജാവായി. അതിനാല്‍ ആമലകീ ഏകാദശി നോല്‍ക്കുന്നവര്‍ക്ക് ഭഗവാന്റെ കൃപ അത്രത്തോളം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

Tags: ekadashi
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies