കൊച്ചി : മലയാള സിനിമയിൽ നായികയായി സണ്ണി ലിയോൺ എത്തുന്നു. ഷീറോ എന്ന സൈക്കോളജിക്കൽ ത്രില്ലറിന്റെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. ഇക്കിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത് വിജയനാണ് നിർവഹിക്കുന്നത്.
പുതിയ ചിത്രത്തിന്റെ ടൈറ്റിലും ചടങ്ങിൽ പ്രകാശിപ്പിച്ചു. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഉദയ് സിംഗ് മോഹിത്താണ് ഛായാഗ്രാഹകൻ. പ്രഖ്യാപനത്തിനെത്തിയ സണ്ണി ലിയോൺ മലയാളത്തിൽ ആരാധകർക്ക് ആശംസകൾ നേർന്നാണ് മടങ്ങിയത്.
കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ നടി എത്തിയിരുന്നു. പ്രിയ താരം വീണ്ടും മലയാള ചിത്രത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.















