കോഴിക്കോട്: മാഹി റെയിൽവേ സ്റ്റേഷന് സമീപം അഴിയൂരിൽ ആറ് ബോംബുകൾ കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെവിടയിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്റ്റീൽ ബോംബും അഞ്ച് നാടൻ ബോംബുകളും കണ്ടെത്തിയത്.
അയൽവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയിൽ വിളക്ക് കത്തിയ്ക്കാൻ എത്തിയപ്പോഴാണ് ബോംബ് ശ്രദ്ധയിൽപ്പെടുന്നത്. സംഭവം അറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. പോലീസും ബോംബ് സ്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു.
ആളൊഴിഞ്ഞ സ്ഥലമായതിനാൽ രാത്രികാലങ്ങളിൽ അപരിചിതർ സ്ഥലത്ത് എത്താറുണ്ടെന്ന് പ്രദേശവാസികൾ പോലീസിനോട് പറയുന്നു. വലിയ ഗ്രൗണ്ട്
അടക്കമുള്ള പ്രദേശം രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു.
Comments