കോട്ടയം: ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ.മാണി. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
എൽഡിഎഫ് ഘടകക്ഷിയിൽ നിന്ന് ഇതാദ്യമായാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് .കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് മുന്‍പൊരിക്കലും ലൗജിഹാദിനെതിരെ ഇത്തരത്തിലൊരു പരാമർശം ഉണ്ടായിട്ടില്ല.
ഹൈക്കോടതിപോലും തളളിക്കളഞ്ഞ വിഷയമല്ലേ എന്ന് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിലും ഇത് പൊതുസമൂഹത്തിൽ ഇപ്പോഴും സംശയമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സമൂഹത്തിൽ ആവർത്തിച്ച് ആവർത്തിച്ച് ഈ വിഷയത്തിൽ സംശയം ഉയരുന്നുണ്ട് . അത്തരത്തിലൊരു ആശങ്ക ഉയരുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ജോസ്. കെ.മാണി പറഞ്ഞു.
Comments