സൂര്യനെ ഭാഗീകമായി മറച്ച് ഭൂമിയിലെ ചൂട് കുറക്കാനുള്ള പദ്ധതിയുമായി ബിൽഗേറ്റ്സ്.വരുന്ന വേനൽ കാലത്തോടെ ചൂട് കുറക്കാനുള്ള ബിൽഗേറ്റ്സിന്റെ പുതിയ പദ്ധതി ആരംഭിക്കും.
ദി ടൈംസിന്റെ അടിസ്ഥാനത്തിൽ സ്വീഡനിൽ ഒരു വലിയ ബലൂൺ വിക്ഷേപിച്ച് അതിൽ നിന്ന് കാൽസ്യം കാർബോണെയ്റ്റ് (ചോക്കു പൊടി) അംശങ്ങൾ പുറന്തള്ളും. പുറന്തള്ളപ്പെടുന്ന പൊടി സ്ട്രാറ്റോസ്ഫിയറിലെത്തി സൂര്യന്റെ ഊർജ്ജത്തെ വഴിതിരിച്ച് വിടുകയും ഭൂമിയിലെ താപനില കുറക്കുകയും ചെയ്യുമെന്ന് നിയന്ത്രിത സ്ട്രാറ്റോസ്ഫിയറിക്ക് പെർടർബേഷൻ പരീക്ഷണം തെളിയിക്കും.
ആർട്ടിക് നഗരമായ കിരുണയ്ക്ക് സമീപമാണ് ബലൂൺ വിക്ഷേപിക്കുന്നത്.സൂര്യപ്രകാശം മറച്ച് ആഗോളതാപനം നിയന്ത്രിക്കാൻ കഴിയുമോ എന്ന് തെളിയിക്കാനുള്ള ആദ്യ പരീക്ഷണമാണിത്. ഹാർവാർഡ് സർവ്വകലാശാല ശാസ്ത്രജ്ഞന്മാരാണ് ഗവേഷണം നടത്തുന്നത്.
Comments