പുതിയ സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി ഹോണ്ട
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി ഹോണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 12:14 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ 2021 സിബിആര്‍ 650 ആര്‍, സിബി 650 എന്നിവ പുറത്തിറക്കി. സികെഡി ( കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍) രീതിയിലാണ് ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക. കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളില്‍ സിബി 650 ആര്‍ ലഭിക്കുമ്പോള്‍ 2021 സിബിആര്‍ 650 ആര്‍ ഗ്രാന്റ് പ്രിക്‌സ് റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് നിറങ്ങളില്‍ ലഭിക്കും. ഹരിയാനയിലെ എക്‌സ്‌ഷോറൂം വില 2021 സിബിആര്‍ 650 ആറിന് യഥാക്രമം 8.88 ലക്ഷം രൂപയും സിബി 650 ആറിന് 8.67 ലക്ഷം രൂപയും വീതമാണ്.

കൊച്ചി ഉള്‍പ്പെടെ ബിഗ് വിംഗ് ടോപ്‌ലൈനില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞതും മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതുമായ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് 2021 സിബിആര്‍ 650 ആറിന്റെ പ്രത്യേകത. മെച്ചപ്പെട്ട യാത്രാസുഖത്തിനൊപ്പം ഇതിന്റെ ഉപയോഗക്ഷമതയും പ്രായോഗികതയും മെച്ചപ്പെട്ടുത്തിയിട്ടുണ്ട്.

തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് 2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവയെ കൂട്ടിച്ചേര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഓഗറ്റ പറഞ്ഞു,

ഭാരം കുറയ്‌ക്കുന്നതിനൊപ്പം മാസ് കേന്ദ്രീകരണം സഫലീകരിക്കുന്ന രൂപകല്‍പ്പനയും സ്റ്റൈലുമാണ് ഈ ഇരട്ട മോട്ടോര്‍സൈക്കിളുകള്‍ക്കു നല്‍കിയിട്ടുള്ളത്. ഹോണ്ടയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ ആശയമായ നിയോ സ്‌പോര്‍ട്‌സ് കഫെ സ്റ്റൈലിന് അനുസൃതമായിട്ടാണ് ഈ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയിട്ടുള്ളത്. നീളം കുറഞ്ഞതും കടപ്പുമുള്ളതുമായ പിന്‍ഭാഗം, ചെറിയ റൗണ്ട് ഹെഡ്‌ലൈറ്റ്,നീളമുള്ള ഇന്ധനടാങ്ക്, ചെറിയ സൈഡ് പാനലുകള്‍തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.

ഉയര്‍ന്ന സുരക്ഷയാണ് പുതിയ മോട്ടോര്‍സൈക്കിളുകലില്‍ ലഭ്യമാക്കിയിട്ടുള്ളത്. പുതിയ സ്മാര്‍ട്ട് ഇഎസ്എസ്( എമര്‍ജിന്‍സി സ്റ്റോപ് സിഗ്നല്‍) സാങ്കേതികവിദ്യ പെട്ടെന്നു ബ്രേക്കിംഗ് നല്‍ക്കുകയും മുന്നിലേയും പിന്നിലേയും മുന്നറിയിപ്പു ലൈറ്റുകളെ സജീവമാക്കുകയും ചെയ്യും. ഇതു സമീപത്തുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു. മോഷണ ശ്രമമുണ്ടായാല്‍, ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റത്തിലൂടെ (എച്ച്‌ഐഎസ്എസ്) എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകുന്നത് തടയുന്നു.വളരെ മെച്ചപ്പെടുത്തിയ എന്‍ജിനും സസ്‌പെന്‍ഷനുമാണ് പുതിയ മോട്ടോര്‍ സൈക്കിളുകളുടേത്. ഇതിന്റെ ഇരട്ട ചാനല്‍ എബിഎസ് ബ്രേക്കിംഗ് വളരെ സുഗമമാക്കുന്നു.

യാത്രയ്‌ക്കിടയില്‍ മോട്ടോര്‍സൈക്കിളിനെ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗിയറിന്റെ സ്ഥാനം, ഇന്ധന നില, ഇന്ധന ഉപഭോഗം തുടങ്ങി എല്ലാം ഡിജിറ്റലായി ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡിജിറ്റല്‍ ബാര്‍ ഗ്രാഫ് ടാക്കോമീറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്ററുകള്‍, ഡിജിറ്റല്‍ ക്ലോക്ക് തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies