ആലപ്പുഴ: ആലപ്പുഴയിൽ പോളിംഗ് ബൂത്തിൽ മുസ്ലിം ലീഗ് നേതാക്കൾ തമ്മിലടിച്ചു. ആലപ്പുഴ സക്കരിയാ ബസാറിൽ വൈഎംഎംഎ എൽപി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ തമ്മിലടിച്ചത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗൺ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘർഷമുണ്ടായത്.
ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം ഒടുവിൽ യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. പലയിടത്തു നിന്നും കൂടുതൽ പ്രവർത്തകരെത്തി ചേരിതിരിഞ്ഞാണ് തമ്മിലടിച്ചത്. സംഘർഷം ഉണ്ടായതറിഞ്ഞു പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു.
Comments